• HOME
  • »
  • NEWS
  • »
  • film
  • »
  • Antony Varghese | ഇനി കളി ആനപ്പറമ്പിൽ; ആന്റണി വർഗീസിന്റെ 'ആനപ്പറമ്പിലെ വേൾഡ് കപ്പ്' റിലീസിന്

Antony Varghese | ഇനി കളി ആനപ്പറമ്പിൽ; ആന്റണി വർഗീസിന്റെ 'ആനപ്പറമ്പിലെ വേൾഡ് കപ്പ്' റിലീസിന്

ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ആനപ്പറമ്പിൽ എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

ആനപ്പറമ്പിലെ വേൾഡ് കപ്പ്

ആനപ്പറമ്പിലെ വേൾഡ് കപ്പ്

  • Last Updated :
  • Share this:
    ഫുട്ബോൾ പ്രധാന പ്രമേയമായി വരുന്ന ചിത്രമാണ് 'ആനപ്പറമ്പിലെ വേൾഡ് കപ്പ്'. ആന്റണി വർഗീസിനെ (പെപ്പെ) നായകനാക്കി നിഖിൽ പ്രേം രാജ് കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആനപ്പറമ്പിലെ വേൾഡ് കപ്പ്'. 'കുട്ടൻ പിളളയുടെ ശിവരാത്രി', 'എയ്ഞ്ചൽസ്', 'എൻട്രി' തുടങ്ങി ഏഴോളം സിനിമകളിൽ അസോസിയേറ്റ് ആയി നിഖിൽ പ്രവർത്തിച്ചിട്ടുണ്ട്.

    അച്ചാപ്പു മൂവി മാജിക്കും മാസ് മീഡിയ പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സ്റ്റാൻലി സി.എസ്., ഫൈസൽ ലത്തീഫ് എന്നിവർ ചേർന്നാണ്. ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്, വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്നിവയാണ് ഫൈസലിന്റെ മുൻ ചിത്രങ്ങൾ. പ്രശസ്ത നിർമ്മാണ വിതരണ കമ്പനിയായ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

    ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ആനപ്പറമ്പിൽ എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും, തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

    ആന്റണി വർഗീസ്, ഐ.എം. വിജയൻ, ബാലു വർഗീസ്, ലുക്‌മാൻ എന്നിവരെ കൂടാതെ ടി.ജി. രവി, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗർ, ജോപോള്‍ അഞ്ചേരി, ഷൈജു ദാമോദരൻ (ഫുട്ബോൾ കമന്റെറ്റർ), അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ആസിഫ് സഹീര്‍, ദിനേശ് മോഹന്‍, ഡാനിഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.

    ഹിഷാം അബ്‍ദുള്‍ വഹാബ് ആലപിച്ച ഗാനം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്. എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ളയും ജിത് ജോഷിയും ചേർന്നാണ്. പ്രൊഡക്ഷൻ ഡിസൈനർ- ബാദുഷ, പ്രൊഡക്ഷൻ കോർഡിനേറ്റർ- അനൂട്ടൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രേംനാഥ്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.




    Also read: Dulquer in King of Kotha | 'കിംഗ് ഓഫ് കൊത്തയിൽ' നിന്നും ദുൽഖർ സൽമാൻ; ഫസ്റ്റ് ലുക്ക്

    നടൻ ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ (King of Kotha) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ കെ.ഒ.കെ. ഫസ്റ്റ് ലുക്കിൽ എത്തുന്നത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പ് തരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്.

    സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ദുൽഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'.
    Published by:user_57
    First published: