ആന്റണി വർഗീസിനെ (Antony Varghese) നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ്. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ലൈല'യുടെ (Laila) ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെ ചോറ്റാനിക്കര അപ്പുമനയിൽ വെച്ച് ചിത്രത്തിന്റെ പൂജയും, സ്വിച്ചോൺ കർമ്മവും നടന്നു. ചടങ്ങിൽ ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഡോ: പോൾസ് എന്റർടൈൻമെന്റ്സിന്റെ ബാറനിൽ ഡോ: പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു നിർവ്വഹിക്കുന്നു. സഹ നിർമ്മാണം- ഗോൾഡൻ എസ് പിക്ച്ചേഴ്സ്.
ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആന്റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി. കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.
ആന്റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തിൽ, കിച്ചു ടെല്ലസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം, നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം- അങ്കിത്ത് മേനോൻ, എഡിറ്റർ- കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പി.ആർ. ഒ- ശബരി.
Also read: മഞ്ജു വാര്യരും ജയസൂര്യയും; പ്രണയദിനത്തിൽ 'മേരി ആവാസ് സുനോ'യിൽ നിന്നും ഒരു ഗാനംപ്രണയമെന്നൊരു വാക്ക് , കരുതുമുള്ളിലൊരാൾക്ക്... മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന പ്രേക്ഷകർക്ക് വാലന്റൈൻസ് ഡേയിൽ (Valentine's Day) സമ്മാനമായി മനോഹരമായൊരു പ്രണയഗാനവുമായി മേരി ആവാസ് സുനോ... (Meri Awas Suno) ടീം. ജി. പ്രജേഷ് സെൻ (Prajesh Sen) സംവിധാനം ചെയ്ത ചിത്രത്തിൽ ഗാനം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. ബി.കെ. ഹരിനാരായണന്റേതാണ് വരികൾ. ആൻ ആമിയുടെ സ്വരമാധുരിയിൽ തീർത്ത പ്രണയഗാനമാണ് ഇത്.
പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടത്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ശിവദയാണ് മറ്റൊരു നായിക.
നേരത്തെ പുറത്തുവിട്ട ഈറൻ നിലാ എന്ന മെലഡിഗാനം ഹരിചരണിന്റെ സ്വരമാധുരിയിൽ ശ്രദ്ധേയമായിരുന്നു. കാറ്റത്തൊരു മൺകൂട് എന്ന ആദ്യഗാനവും ആസ്വാദക പ്രശംസ നേടി. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനം പ്രേക്ഷകരിൽ എത്തിച്ചത്.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്'മേരി ആവാസ് സുനോ'. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.
Summary: Antony Varghese to act in the movie Laila directed by his friend Abhishek. The movie started rolling on February 14, 2022ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.