'സൂപ്പർ ശരണ്യ' (Super Saranya) എന്ന ചിത്രത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസും സ്റ്റക്ക് കൗവ്സും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'പൂവൻ' (Poovan movie). നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂർ പ്രദേശങ്ങളിൽ ആരംഭിച്ചു. ആൻ്റണി വർഗീസ് (Antony Varghese) നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ അനിഷ്മ, അഖില, റിങ്കു എന്നിവർ നായികമാരാകുന്നു.
ഷെബിൻ ബക്കറും ഗിരീഷ് എ.ഡിയുമാണ് നിർമ്മാതാക്കൾ.'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടൻ കൂടിയാണ് സംവിധായകനായ വിനീത് വാസുദേവൻ. പരിയാരത്തിനടുത്തുള്ള സെൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാദർ ജോസഫ് തുണ്ടെ കാരോട്ടും രാജി കെ.വിയും ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. വീണ ഫസ്റ്റ് ക്ലാപ്പ് നൽകി.
നിരവധി പുതുമുഖങ്ങൾക്കും അവസരം നൽകിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. നർമ്മമുഹൂർത്തങ്ങളിലൂടെ സമൂഹത്തിൻ്റെ കാതലായ വിഷയമാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത്.
മണിയൻപിള്ള രാജു, കലാഭവൻ പ്രജോദ്, വരുൺ ധാരാ, വിനീത് വിശ്വം, വിനീത് ചാക്യാർ, സജിൻ എന്നിവരും പ്രധാന അഭിനേതാക്കളാണ്. രചന - വരുൺ ധാരാ. സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു. സജിത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്- ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം -സാബു മോഹൻ, കോസ്സ്യും ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് - സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുഹൈൽ എം., അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - വിഷ്ണു ദേവൻ, സനാദ് ശിവരാജ്; സംവിധാന സഹായികൾ- റിസ് തോമസ്, അർജുൻ കെ. കിരൺ ജോസി, ഫിനാൻസ് കൺട്രോളർ- ഉദയൻ കപ്രശ്ശേരി, പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഇ. കുര്യൻ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ആദർശ് സദാനന്ദൻ.
Summary: Antony Varghese may play male lead in upcoming movie 'Poovan'. The film switch on was performed in Kannur. 'Poovan' also marks a comeback of the makers of Super Saranyaഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.