ലോകകപ്പ് കഴിഞ്ഞെങ്കിലും ആനപ്പറമ്പിലെ വേൾഡ്കപ്പ് തുടങ്ങുന്നതെയുള്ളൂ; 'പെപ്പെ' ആന്റണി വർഗീസ് നായകൻ

Antony Varghese's next titled Aanapparambile World Cup | ആന്റണി വർഗീസ് പുതിയ ചിത്രവുമായി എത്തുന്നു

news18india
Updated: July 21, 2019, 11:24 AM IST
ലോകകപ്പ് കഴിഞ്ഞെങ്കിലും ആനപ്പറമ്പിലെ വേൾഡ്കപ്പ് തുടങ്ങുന്നതെയുള്ളൂ; 'പെപ്പെ' ആന്റണി വർഗീസ് നായകൻ
ആന്റണി വർഗീസ്
  • Share this:
വിൻസെന്റ് പെപ്പെ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ആന്റണി വർഗീസ് പുതിയ ചിത്രവുമായി എത്തുന്നു. 'ആനപ്പറമ്പിലെ വേൾഡ്കപ്പ്' എന്ന് പേരിട്ട ചിത്രത്തിൽ ആന്റണി നായകനാവും. ഫുട്ബോൾ കളി പ്രമേയമാക്കിയ കഥയെന്നാണ് സൂചന. നിഖിൽ പ്രേംരാജ് രചനയും സംവിധാനവും നിർവഹിക്കുന്നു. കുട്ടൻപിള്ളയുടെ ശിവരാത്രിയെന്ന സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ നിഖിൽ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.



സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ആന്റണി വേഷമിടുന്ന ചിത്രമാവുമിത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന റിലീസ് ആവാൻ പോകുന്ന ജെല്ലിക്കെട്ടാണ് മറ്റൊരു പടം.

സ്റ്റാൻലി സി.എസ്., ഫൈസൽ ലത്തീഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. ക്യാമറ ഫായിസ് സിദ്ധിഖ്, സംഗീതം ജെയ്ക്സ് ബിജോയ്. അച്ചാപ്പു മൂവി മാജിക്, മാസ്സ് മീഡിയ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് 'ആനപ്പറമ്പിലെ വേൾഡ്കപ്പ്'.

First published: July 21, 2019, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading