നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അനു മോഹന്‍, അദിതി രവി ചിത്രം 'ജീൻ വാൽ ജീൻ' ലണ്ടനിൽ; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  അനു മോഹന്‍, അദിതി രവി ചിത്രം 'ജീൻ വാൽ ജീൻ' ലണ്ടനിൽ; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  Anu Mohan Aditi Ravi movie Jean Val Jean first look is here | 'ജീൻ വാൽ ജീൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  ജീൻ വാൽ ജീൻ

  ജീൻ വാൽ ജീൻ

  • Share this:
   അനു മോഹന്‍ (Anu Mohan), അദിതി രവി (Aditi Ravi) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് അരവിന്ദാക്ഷൻ സംവിധാനം ചെയ്യുന്ന 'ജീൻ വാൽ ജീൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (first-look poster) റിലീസായി. ബിഗ്ഗ്‌ ബെന്‍ ക്രിയേഷന്‍സിന്റെ സഹകരണത്തോടെ ബ്രേയിന്‍ ട്രീ പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ ഹഖ് നിർവ്വഹിക്കുന്നു.

   തിരക്കഥയും സംഭാഷണവും ബിനോ അഗസ്റ്റിൻ എഴുതുന്നു. ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.

   പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- എല്‍ദോ തോമസ്, ഫ്രാന്‍സിസ് മാത്യു, എഡിറ്റർ- നിതീഷ് കെ.ടി.എ., കല- രാഖില്‍, കോസ്റ്റ്യം ഡിസൈനര്‍- ജോമോന്‍ ജോണ്‍സണ്‍, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, കൊറിയോഗ്രാഫി- ഇംതിഹാസ് അബൂബക്കര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷൻ- സത്യന്‍ കൊളങ്ങാട്, ഫിനാന്‍സ് കണ്‍ട്രോളര്‍- സഞ്ജയ് പാൽ, സ്റ്റില്‍സ്- ഷഹദ് ഹുസൈന്‍, പബ്ലിസിറ്റി ഡിസൈന്‍- റിയാസ്‌ വൈറ്റ്‌മേക്കര്‍.

   ചിത്രീകരണം ഉടന്‍ ലണ്ടനിൽ ആരംഭിക്കും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: തിരുവിതാംകൂർ രാജ്ഞിയായി പൂനം ബജ്‌വ; പത്തൊമ്പതാംനൂറ്റാണ്ടിന്റെ ക്യാരക്റ്റർ പോസ്റ്റർ

   പത്തൊമ്പതാം നൂറ്റാണ്ടിൻെറ പന്ത്രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. പൂനം ബജ്‌വ അവതരിപ്പിക്കുന്ന ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയുടെതാണ് ഈ പോസ്റ്റർ.

   തിരുവിതാംകൂറിന്റെ ചരിത്രത്തിൽ മഹാറാണിപ്പട്ടം അലങ്കരിച്ചിട്ടുള്ളവർ നാലു പേരാണ്; 1677-ൽ ഉമയമ്മറാണി, 1810ൽ റാണി ഗൗരി ലഷ്മിഭായി, 1815ൽ റാണി ഗൗരി പാർവ്വതി ഭായി, 1924ൽ റാണി സേതു ലഷ്മിഭായി എന്നിവരാണവർ.

   അടിമക്കച്ചവടം നിർത്തലാക്കിയതും മാറുമറയ്ക്കാൻ അർഹതയില്ലാതിരുന്ന ഈഴവർ തൊട്ടു താഴോട്ടുള്ള വിഭാഗത്തിലെ സ്ത്രീകൾക്ക് മാറുമറച്ചു നടക്കാമെന്നുള്ള വിളംബരം ഇറക്കിയതും റാണി ഗൗരി ലഷ്മിഭായിയുടെ കാലത്തായിരുന്നു. തിരുവിതാംകൂറിന്റെ മഹാറാണിമാർ പ്രബലരായ ഭരണകർത്താക്കളായിരുന്നു എന്നു തെളിയിക്കുന്നതാണ് അവർ പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകൾ.

   പക്ഷേ ഭരണകർത്താക്കൾ ഉത്തരവിട്ടാലും അതു നടപ്പാക്കേണ്ട പ്രമുഖരായ ഉദ്യോഗസ്ഥരും അവരെ നിലനിർത്തിയിരുന്ന പ്രമാണിമാരും മാടമ്പിമാരും ഈ വിളംബരങ്ങളെ ഒക്കെ അവഗണിച്ചുകൊണ്ട് നീതിരഹിതമായ കീഴ്വഴക്കങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. ഇതിനെതിരെ ശക്തമായി തൻെറ പടവാളുമായി പോരാടിനിറങ്ങിയ ധീരനായിരുന്നു ആറാട്ടു പുഴ വേലായുധപ്പണിക്കർ. അതുകൊണ്ടു തന്നെ ആ പോരാളിക്കു നേരിടേണ്ടി വന്നത് അതിശക്തരായ അധികാര വൃന്ദത്തെ ആയിരുന്നു.

   പക്ഷേ യുദ്ധസമാനമായ ആ പോരാട്ടങ്ങളൊന്നും വേലായുധനെ തളർത്തിയില്ല. മാത്രമല്ല ആയിരക്കണക്കിനു അധസ്ഥിതരായ ജനസമൂഹം വേലായുധൻെറ പിന്നിൽ അണിനിരക്കാൻ തയ്യാറാകുകയും ചെയ്തു. വേലായുധൻെറ ചെറുത്തു നിൽപ്പ് രാജ്ഞിയുടെ ചെവിയിലും എത്തിയിരുന്നു.

   അധികാരത്തിന്റെ ഇടനാഴികളിൽ നുഴഞ്ഞു കയറിയ അധർമ്മത്തിൻെറ കറുത്ത പൂച്ചകളെ ഇരുട്ടത്തു തപ്പിയിട്ടു കാര്യമില്ല എന്നു പറഞ്ഞ ബുദ്ധിമതിയായ രാജ്ഞിയെ പൂനം ബജ്വ എന്ന അഭിനേത്രി വെള്ളിത്തിരയിലെത്തിക്കുന്നു.
   Published by:user_57
   First published:
   )}