നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നീയും ഞാനും: അനു സിത്താരയും ഷറഫുദ്ദീനും

  നീയും ഞാനും: അനു സിത്താരയും ഷറഫുദ്ദീനും

  • Share this:
   എ.കെ. സാജൻ സംവിധാനം ചെയുന്ന നീയും ഞാനും ചിത്രത്തിൽ നായികാ-നായകന്മാരായി അനു സിത്താരയും ഷറഫുദ്ദീനും വേഷമിടും. ഷറഫുദ്ദീൻ ആദ്യമായി നായക വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. വരത്തനിലൂടെ തന്റെ സ്ഥിരം ഹാസ്യ കഥാപാത്രങ്ങൾക്ക് ഇടവേള കൊടുത്ത് ഷറഫുദ്ദീൻ വില്ലൻ പരിവേഷത്തിൽ എത്തിയിരുന്നു. നീയും ഞാനും പ്രണയ കഥയാണ്. യാക്കൂബും, അഷ്മിയും തമ്മിലുള്ള പ്രണയ ബന്ധമാണ് കഥക്കിതിവൃത്തം. ഇതിൽ ത്രികോണ പ്രണയവും കടന്നു വരുന്നു.

   പരിക്ക് വകവയ്ക്കാതെ ശ്രീകുമാർ മേനോൻ സ്റ്റുഡിയോയിലേക്ക്

   കോക്കേഴ്സ് ഫിലിമിന്റെ ബാനറിൽ സിയാദ് കോക്കറാണ് നിർമ്മാണം. കോഴിക്കോടും, മുംബൈയും ആണ് പ്രധാന ലൊക്കേഷനുകൾ. ഇവരെക്കൂടാതെ സിജു വിൽ‌സൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ലങ്ക, പുതിയ നിയമം തുടങ്ങിയ ക്രൈം ചിത്രങ്ങളുടെ സംവിധായകനായ സാജന്റെ പുതിയൊരു കഥപറയൽ രീതിയിലേക്കുള്ള പ്രവേശമാവും ഈ ചിത്രം. ഒരു കുപ്രസിദ്ധ പയ്യന് ശേഷം അനു സിതാര നായിക വേഷത്തിലെത്തുകയാണീ ചിത്രത്തിൽ.

   First published:
   )}