• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES ANU SITHARA IS FEMALE LEAD FOR TAMIL MOVIE

തമിഴ് ചിത്രം അമീറയിൽ നായിക അനു സിതാര

ചിത്രീകരണം ആരംഭിച്ചു

ചിത്രീകരണം ആരംഭിച്ചു

ചിത്രീകരണം ആരംഭിച്ചു

  • Share this:
    മലയാളത്തിന്റെ പ്രിയ നായിക അനു സിതാര ഇനി തമിഴ് പറയും. ആദ്യ തമിഴ് ചിത്രം പൊതു നളൻ കരുതിക്ക് ശേഷം അമീറയിൽ നായികയാവാനായി തയ്യാറെടുക്കുകയാണ് അനു. മലയാളത്തിൽ മമ്മൂട്ടി ചിത്രം മാമാങ്കം, ദിലീപ് നായകനാവുന്ന കെ.പി. വ്യാസൻ ചിത്രം എന്നിവയിൽ വേഷമിടാൻ തയ്യാറെടുക്കുകയാണ് അനു. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് ചെയ്യാൻ പോകുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പൊതു നളൻ കരുതി പൂർത്തിയായത്.

    Also read: ദിലീപിന് നായിക അനു സിതാര

    കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബില്ലാ പാണ്ടിയിലെ നായകൻ ആർ.കെ. സുരേഷ് ആണ് അമീറയിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. നവാഗതനായ ആർ. സുബ്രമണ്യനാണ് സംവിധാനം. സംവിധായകൻ സീമൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. അനുവിന്റെ ഫസ്റ്റ് ലുക്കും പരിപാടിക്കിടെ പ്രകാശനം ചെയ്തു. വിശാൽ ചന്ദ്രശേഖറാണ് സംഗീതം. സാൻ ലോകേഷ് എഡിറ്റിംഗ് നിർവ്വഹിക്കും. ക്യാമറ ചെഴിയാൻ.

    ഷറഫുദ്ദീന്റെ നായികയായി 2019 ജനുവരിയിൽ പുറത്തിറങ്ങിയ നീയും ഞാനുമാണ് അനുവിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് അനു സിതാര. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് അനു ശ്രദ്ധേയയാവുന്നത്. പിന്നീട് അങ്ങോട്ട് കുറെയേറെ നല്ല ചിത്രങ്ങളിൽ വേഷമിടാൻ അനുവിന് സാധിച്ചു. തമിഴ് അല്ലാതെ മറ്റ് അന്യഭാഷാ ചിത്രങ്ങളിൽ അനു ഇതുവരെയും വേഷങ്ങൾ ചെയ്തിട്ടില്ല.

    First published:
    )}