നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നടി അനു സിതാര 'അമ്മയാവാൻ ഒരുങ്ങുന്നു'; അനുവിന്റെ പ്രതികരണം ഇങ്ങനെ

  നടി അനു സിതാര 'അമ്മയാവാൻ ഒരുങ്ങുന്നു'; അനുവിന്റെ പ്രതികരണം ഇങ്ങനെ

  Anu Sithara rubbishes pregnancy rumours | മലയാള സിനിമയിലെ പ്രിയ നായികമാരിൽ ഒരാളാണ് അനു സിതാര

  അനു സിതാര

  അനു സിതാര

  • Share this:
   'അമ്മയാകുന്ന സന്തോഷത്തിൽ അനു സിതാര. കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി താര കുടുംബം. സന്തോഷം പങ്കു വച്ച് അനു സിതാരയും വിഷ്ണുവും.' സമൂഹ മാധ്യമങ്ങളുടെ പുതിയ കണ്ടെത്തൽ ഇങ്ങനെയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ ഗർഭിണിയാണെന്ന സ്ഥിരീകരിക്കാത്ത വാർത്ത പലവുരു സോഷ്യൽ മീഡിയ വഴി പരന്നതിന് ശേഷം മലയാള സിനിമയിൽ പൊന്തി വന്ന മറ്റൊരു വ്യാജ വാർത്തയാണിത്. ഇത് അനു സിതാര ഇൻസ്റ്റാഗ്രാം വഴി നിഷേധിച്ചിട്ടുണ്ട്. സിനിമയിൽ വരും മുൻപ് തന്നെ അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹം കഴിഞ്ഞിരുന്നു. മലയാള സിനിമയിലെ പ്രിയ നായികമാരിൽ ഒരാളാണ് അനു സിതാര.

   അനു സിതാരയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്


   ഹാപ്പി വെഡിങ്ങിലെ നായികയായി മലയാള സിനിമയിൽ എത്തിയ അനു ഒരുപിടി മികച്ച ജനപ്രിയ ചിത്രങ്ങളിൽ നായികയായി വേഷമിട്ടിരുന്നു. ഇനി മമ്മൂട്ടി ചിത്രം മാമാങ്കം, ദിലീപിന്റെ ശുഭരാത്രി, ടൊവിനോ തോമസ് ചിത്രം 'ആൻഡ് ദി ഓസ്കർ ഗോസ് ടു' എന്നീ ചിത്രങ്ങൾ അനു സിതാരയുടേതായി പുറത്തിറങ്ങും. കൂടാതെ ആദ്യ തമിഴ് ചിത്രം 'പൊതു നളൻ കരുതി'ക്ക് ശേഷം അമീറയിൽ നായികയാവാനായി തയ്യാറെടുക്കുകയാണ് അനു.

   First published:
   )}