• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദിലീപിന് നായിക അനു സിതാര

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് അനു സിതാര

news18india
Updated: January 28, 2019, 7:11 PM IST
ദിലീപിന് നായിക അനു സിതാര
ദിലീപ്, അനു സിതാര
  • News18 India
  • Last Updated: January 28, 2019, 7:11 PM IST IST
  • Share this:
ദിലീപിന് നായികയായി അനു സിതാര വരുന്നു. കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാവും ഇരുവരെയും മലയാളി പ്രേക്ഷകർ ഒന്നിച്ചു കാണുക. ഷറഫുദ്ദീന്റെ നായികയായി ഈ മാസം പുറത്തിറങ്ങിയ നീയും ഞാനും എന്ന ചിത്രത്തിലാണ് അനു ഏറ്റവും ഒടുവിലായി വേഷമിട്ടത്. മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് അനു സിതാര. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് അനു ശ്രദ്ധേയയാവുന്നത്. പിന്നീട് അങ്ങോട്ട് കുറെയേറെ നല്ല ചിത്രങ്ങളിൽ വേഷമിടാൻ അനുവിന് സാധിച്ചു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ദിലീപിന്റെ ബി.ഉണ്ണികൃഷ്ണൻ ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ ഫെബ്രുവരിയിൽ തിയേറ്ററിൽ എത്താൻ തയ്യാറെടുക്കുകയാണ്.

Also read: ഇതാ മമ്മുക്കക്കൊപ്പം സാക്ഷാൽ സണ്ണി!

ദിലീപിൻറെ പേരിൽ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഏറ്റവും അടുത്തായി ദിലീപ് തന്നെ തൻ്റെ പുതിയ ചിത്രമായ പറക്കും പപ്പന്റെ പ്രഖ്യാപനം ഫേസ്ബുക് പോസ്റ്റ് വഴി നടത്തിയിരുന്നു. എന്നാൽ പുതു വർഷത്തിൽ ഏറ്റവും ആദ്യം വന്ന വാർത്ത ദിലീപ്, സംവിധായകൻ കെ.പി. വ്യാസന്റെ പുതിയ ചിത്രത്തിൽ നായക വേഷം ചെയ്യുന്നു എന്നാണ്. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് വ്യാസൻ. ഒരു സംഭവ കഥയെ ആസ്‌പദമാക്കിയ ചിത്രത്തിൽ, മറ്റു താരങ്ങൾ ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല.

കമ്മാര സംഭവത്തിന് ശേഷം വരുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിൽ മംമ്ത മോഹൻദാസാണ് നായിക. ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ ഏറെക്കുറെ ചിത്രീകരണം കഴിഞ്ഞിരിക്കുന്നു. റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ് പി. ബാലചന്ദ്ര കുമാർ സംവിധാനം ചെയ്യും. ഇത് ബ്രസീലിലാവും ചിത്രീകരിക്കുക. സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത ജയസൂര്യക്കൊപ്പം ജാക്ക് ഡാനിയേൽ എന്ന ചിത്രമുണ്ട്. ഇതിൽ തെന്നിന്ത്യൻ താരം അർജുൻ സർജയും വേഷമിടും.ഇതൊക്കെയും കൂടാതെ ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം, നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങൾ എന്നിവയുടെ ചർച്ചകൾ നടക്കുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 28, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍