ജാതീയതയ്ക്കെതിരെ സിനിമ ചെയ്യണമെന്ന് സംവിധായകൻ; തന്നേക്കൂടി അഭിനയിപ്പിക്കുമോ എന്ന് താപ്സി പന്നു

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംവിധായകനും നടിയും തമ്മിലുള്ള രസകരമായ സംഭാഷണം.

News18 Malayalam | news18-malayalam
Updated: August 25, 2020, 12:51 PM IST
ജാതീയതയ്ക്കെതിരെ സിനിമ ചെയ്യണമെന്ന് സംവിധായകൻ; തന്നേക്കൂടി അഭിനയിപ്പിക്കുമോ എന്ന് താപ്സി പന്നു
image: Instagram
  • Share this:
ആർട്ടിക്കിൾ 15 സിനിമയുടെ സംവിധായകൻ അനുഭവ് സിൻഹയും നടി താപ്സി പന്നുവും തമ്മിൽ ട്വിറ്ററിൽ നടന്ന രസകരമായ സംഭാഷണമാണ് വിഷയം. ഇന്ത്യയിലെ ജാതീയതയെ കുറിച്ച് കൂടുതൽ സിനിമകൾ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു അനുഭവ് സിൻഹയുടെ ട്വീറ്റ്. ഉടനെ തന്നെ അതിന് മറുപടിയുമായി താപ്സി പന്നുവും എത്തി.

"ഇന്ത്യയിലെ ജാതീയതയെ കുറിച്ച് കൂടുതൽ സിനിമകൾ വരേണ്ടതുണ്ട്. ഞാൻ ഒരെണ്ണം ചെയ്തു, ഇനിയും ചെയ്തിരിക്കും". എന്നായിരുന്നു അനുഭവ് സിൻഹയുടെ ട്വീറ്റ്.

"ഇത്തവണ ഞാനും ചെയ്തോട്ടെ?" എന്നായിരുന്നു തപ്സിയുടെ മറുചോദ്യം. ഇതിന് സംവിധായകന്റെ മറുപടി ഇങ്ങനെ, "നിങ്ങൾ വളരെ കുസൃതിയാണല്ലോ, ഇപ്പോഴും ഉറങ്ങാതിരിക്കുകയാണോ? ശരി, നിങ്ങൾ തന്നെ ചെയ്തോളൂ"

ഇതോടെ താപ്സിക്കും സന്തോഷം. ഇനി സന്തോഷത്തോടെ ഗുഡ്നൈറ്റ് പറയാമെന്നായിരുന്നു നടിയുടെ മറുപടി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംവിധായകനും നടിയും തമ്മിലുള്ള രസകരമായ സംഭാഷണം.

ആയുഷ്മാൻ ഖുറാനയെ കേന്ദ്ര കഥാപാത്രമാക്കി അനുഭവ് സിൻഹ ഒരുക്കിയ ആർട്ടിക്കിൾ 15 ഇന്ത്യയിലെ ജാതീയതയെ കുറിച്ചുള്ളതായിരുന്നു. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.താപ്സിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ചിത്രങ്ങളുടെ സംവിധായകനാണ് അനുഭവ് സിൻഹ. 2018 ൽ പുറത്തിറങ്ങിയ മുൽക്കിൽ താപ്സിയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഥപ്പടിലും താപ്സിയായിരുന്നു നായിക. ഗാർഹിക പീഡനം ചർച്ച ചെയ്ത ഥപ്പട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
View this post on Instagram

Getting back on track, one lap at a time! #RashmiRocket to start shooting this November. #FridaysWithRSVP


A post shared by Taapsee Pannu (@taapsee) on

ശബാഷ് മീത്തു, രശ്മി റോക്കറ്റ് എന്നീ ചിത്രങ്ങളാണ് താപ്സിയുടെ ഇനി പുറത്തിറങ്ങാനുള്ളത്. രശ്മി റോക്കറ്റിന്റെ ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്ന് ചിത്രം പങ്കുവെച്ച് താപ്സി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരന്നു.
Published by: Naseeba TC
First published: August 25, 2020, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading