പൂൾ ഫോട്ടോഷൂട്ട് ഇങ്ങ് മലയാളത്തിലും നടക്കും; കിടിലൻ പൂൾ ചിത്രവുമായി താര സുന്ദരി

Anumol stuns in the latest pool shoot | ചിത്രം ഇൻസ്റ്റാഗ്രാമിൽ

news18-malayalam
Updated: August 30, 2019, 3:13 PM IST
പൂൾ ഫോട്ടോഷൂട്ട് ഇങ്ങ് മലയാളത്തിലും നടക്കും; കിടിലൻ പൂൾ ചിത്രവുമായി താര സുന്ദരി
Anumol stuns in the latest pool shoot | ചിത്രം ഇൻസ്റ്റാഗ്രാമിൽ
  • Share this:
ബോളിവുഡ് നടിമാരുടെ പ്രിയപ്പെട്ട ഫോട്ടോഷൂട്ട് ലൊക്കേഷനുകളാണ് സ്വിമ്മിങ് പൂളും വെള്ളച്ചാട്ടവും അരുവികളുമെല്ലാം. എന്നാൽ അത്തരം ഫോട്ടോഷൂട്ടുകൾ നൽകാൻ മലൈകയും കത്രീനയും മാത്രമല്ല ഇങ്ങു കേരളത്തിലെ നായികമാരും ഒരു കൈ നോക്കുന്നുണ്ട്. അതിന്റെ പുത്തൻ ഉദാഹരണമാണ് നടി അനുമോൾടെ ചിത്രം.

'അവൾ ജലം ആണെ'ന്ന മനോഹരമായ അടിക്കുറിപ്പുമായാണ് ജലാശയത്തിലെ ഫോട്ടോഷൂട്ടുമായി അനുമോൾ എത്തുന്നത്. ചുറ്റുമുള്ള പ്രകൃതി ഭംഗി കണ്ടാൽ കൃത്രിമ സ്വിമ്മിങ് പൂളിന്‌ പകരം പ്രകൃതിദത്തമായ ഇടം ആണ് അനു തിരഞ്ഞെടുത്തിരിക്കുന്നതെന്ന്‌ അനുമാനിക്കാം. നദികളും അരുവികളും മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഫ്രയിമുകളിൽ ഒന്നാണ്. View this post on Instagram
 

She is a water. Powerful enough to drown you, soft enough to cleanse you, deep enough to save you... @bashzzz click.. @cranganor Puthanvelikara.


A post shared by Anumol (@anumolofficial) on


ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, ചായില്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനുമോൾ. ഉടലാഴം ആണ് ഏറ്റവും പുതിയ ചിത്രം. മലയാളം, തമിഴ് സിനിമകളിലെ സാന്നിധ്യമാണ്. 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' ആണ് അനുമോൾടെ ഏറ്റവും പുതിയ ചിത്രം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍