നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കല്യാണപ്പെണ്ണായി അനുപമ പരമേശ്വരൻ; കണ്ണുതള്ളി ആരാധകരും

  കല്യാണപ്പെണ്ണായി അനുപമ പരമേശ്വരൻ; കണ്ണുതള്ളി ആരാധകരും

  Anupama Parameswaran dressed up as a bride for her new movie | ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ വധുവിന്റെ വേഷത്തിലാണ് അനുപമ

  അനുപമ പരമേശ്വരൻ

  അനുപമ പരമേശ്വരൻ

  • Share this:
   അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രം കണ്ട് പലരും രണ്ടാമതൊന്നു കൂടി നോക്കിയിട്ടുണ്ടാവും. 'ജോമോന്റെ സുവിശേഷങ്ങൾ'ക്ക് ശേഷം കേരളം വിട്ട നടി തെലുങ്ക്, കന്നഡ ഭാഷകളിലെ ചിത്രങ്ങളിൽ വ്യാപൃതയായി. ഇനി ദുൽഖർ സൽമാൻ നിർമ്മാതാവാകുന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി മലയാളത്തിലേക്ക് മടങ്ങി വരാൻ കാത്തിരിക്കുകയാണ് അനുപമ. നിവിൻ പോളി ചിത്രം പ്രേമത്തിലെ മേരി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നടിയാണ് അനുപമ.

   ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ വധുവിന്റെ വേഷത്തിലാണ് അനുപമ. ചിത്രം കണ്ടതും പലരും നവ വധുവെന്ന് കരുതി കമന്റ്‌ വരെ പോസ്റ്റ് ചെയ്‌തു. ചിലർ ആശംസകൾ നേരുന്നുമുണ്ട്. പക്ഷെ വാസ്തവം ഇതാണ്.    
   View this post on Instagram
    

   #Pallavi The Bride ♥️ A still from my next Tamil movie #atharvaanupamaaffair 🤗 @atharvaamurali @amitash12


   A post shared by Anupama Parameswaran (@anupamaparameswaran96) on


   അനുപമ വിവാഹിതയായോ എന്നോർത്ത് വേവലാതി വേണ്ട. ആരാധകരെ അറിയിക്കാതെ അനുപമ അങ്ങനെയൊന്നും ചെയ്തിട്ടില്ല. പല്ലവിയെ പരിചയപ്പെടുത്തുകയാണ് പ്രിയ താരം. തന്റെ അടുത്ത തമിഴ് ചിത്രത്തിലെ കഥാപാത്രമാണ് പല്ലവി. അഥർവ മുരളിയാണ് നായകൻ. 'നിന്നു കോരി' എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഇത്. കണ്ണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഒരു ഭരതനാട്യം നർത്തകിയുടെ വേഷമാണ് അനുപമക്ക്.

   First published:
   )}