നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രേമത്തിലെ മേരി ഇനി ദുൽഖർ സൽമാന്റെ പടത്തിൽ അസിസ്റ്റന്റ് ഡയറക്ടർ

  പ്രേമത്തിലെ മേരി ഇനി ദുൽഖർ സൽമാന്റെ പടത്തിൽ അസിസ്റ്റന്റ് ഡയറക്ടർ

  Anupama Parameswaran of Premam fame turns assistant director | ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി അനുപമ ഈ വാർത്ത പ്രഖ്യാപിക്കുകയായിരുന്നു

  • Share this:
   ദുൽഖർ സൽമാൻ ആദ്യമായി നിർമ്മാതാവിന്റെ മേലങ്കി അണിയുന്ന ചിത്രത്തിന് അസ്സിസ്റ്റന്റ് ഡയറക്റ്റർ ആവാൻ പ്രേമത്തിലെ മേരിയായി മലയാള സിനിമയിലെത്തിയ അനുപമ പരമേശ്വരൻ. ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി അനുപമ ഈ വാർത്ത പ്രഖ്യാപിക്കുകയായിരുന്നു. "ഒരു പുതിയ ആരംഭം. പുത്തൻ പ്രതിഭയായ ഷംസു സൈബയെ ദുൽഖർ സൽമാന്റെ പുതിയ നിർമ്മാണ സംരംഭത്തിലേക്ക് അസ്സിസ്റ്റ് ചെയ്യുന്നു," അനുപമ കുറിക്കുന്നു. ഒപ്പമുള്ള ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ വേഷത്തിലുള്ള അനുപമയെ കാണാം. മലയാളത്തിൽ സജീവമല്ലെങ്കിലും തെന്നിന്ത്യൻ താരമായി മാറി കഴിഞ്ഞിരിക്കുന്നു അനുപമ. തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിൽ അനുപമക്ക് കൈനിറയെ ചിത്രങ്ങൾ ഉണ്ട്.
   'അശോകന്റെ ആദ്യ രാത്രി' എന്നാണ് ചിത്രത്തിന് പേര്. ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രമാണ്. നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥയാണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ രചന നിർവ്വഹിച്ച ചിത്രം കൂടിയാണിത്. ഇനി ഹിന്ദി ചിത്രം സോയ ഫാക്ടർ ആണ് ദുൽഖറിന്റെ പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.

   First published:
   )}