നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കാബറെ കാണണമെന്ന് ഒരാഗ്രഹം; കൃഷ്ണ ശങ്കറിന്റെ പിറന്നാളിന് പണി കൊടുത്ത് അനുപമ പരമേശ്വരൻ

  കാബറെ കാണണമെന്ന് ഒരാഗ്രഹം; കൃഷ്ണ ശങ്കറിന്റെ പിറന്നാളിന് പണി കൊടുത്ത് അനുപമ പരമേശ്വരൻ

  Anupama Parameswaran springs a surprise on Krishna Sankar's birthday | ഇതിപ്പോ എന്താ ഇങ്ങനെ എന്ന ചോദ്യം തോന്നി തുടങ്ങുമ്പോൾ അതിനുള്ള ഉത്തരം ഈ വീഡിയോ തരും

  കൃഷ്ണ ശങ്കർ, അനുപമ പരമേശ്വരൻ

  കൃഷ്ണ ശങ്കർ, അനുപമ പരമേശ്വരൻ

  • Share this:
   കൃഷ്ണ ശങ്കറിന്റെ പിറന്നാളാണ്. പുതിയ പടത്തിന്റെ സെറ്റിൽ അനുപമ പരമേശ്വരനും ഉണ്ട്. പ്രേമം സിനിമയിൽ മേരിയും കോയയുമായി എത്തിയ ഇരുവരും ഇപ്പോൾ ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന സിനിമയിൽ ഒരിക്കൽ കൂടി ഒന്നിക്കുകയാണ്. എന്നാൽ സുഹൃത്തിനു പിറന്നാൾ ദിനത്തിൽ നല്ലൊരു പണി കൊടുക്കുകയാണ് അനുപമ. ചെയ്ത കാര്യം വിഡിയോയായി അനുപമ തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുമുണ്ട്. നടക്കുന്നതൊന്നും പിടി കിട്ടാതെയുള്ള അമ്പരപ്പ് കൃഷ്ണ ശങ്കറിന്റെ മുഖത്തും നിഴലിക്കുന്നുണ്ട്. സംഗതി ഇത്രയേ ഉള്ളൂ. ഒരു കാബറെ കാണണം. ഇതിപ്പോ എന്താ ഇങ്ങനെ എന്ന ചോദ്യം തോന്നി തുടങ്ങുമ്പോൾ അതിനുള്ള ഉത്തരം ഈ വീഡിയോ തരും.
   ഈ ചിത്രത്തിൽ അനുപമ അസിസ്റ്റന്റ് ഡയറക്റ്ററുടെ വേഷത്തിലാണ്. ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രമാണ്. മലയാളത്തിൽ സജീവമല്ലെങ്കിലും തെന്നിന്ത്യൻ താരമായി മാറി കഴിഞ്ഞിരിക്കുന്നു അനുപമ. തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിൽ അനുപമക്ക് കൈനിറയെ ചിത്രങ്ങൾ ഉണ്ട്.

   First published:
   )}