നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അഹാനയ്ക്ക് പിന്നാലെ അനുപമ പരമേശ്വരന്റെ 'ലവ് ലെറ്റർ'; ഒരു അവാർഡ് തന്നോട്ടേ എന്ന് അഹാന

  അഹാനയ്ക്ക് പിന്നാലെ അനുപമ പരമേശ്വരന്റെ 'ലവ് ലെറ്റർ'; ഒരു അവാർഡ് തന്നോട്ടേ എന്ന് അഹാന

  Anupama Parameswaran's love letter to cyber bullies wins laurels from Ahaana | സൈബർ ആക്രമണം നടത്തുന്നവർക്കുള്ള അഹാനയുടെ ശബ്ദത്തിലെ മറുപടി ട്രാക്കിന് സ്വന്തം വേർഷൻ തീർത്ത് അനുപമ പരമേശ്വരൻ

  അനുപമ, അഹാന

  അനുപമ, അഹാന

  • Share this:
   സൈബർ ആക്രമണം നടത്തുന്നവർക്ക് തന്റെ ശബ്ദത്തിലെ ഓഡിയോ ട്രാക്ക് പിന്തുടർന്ന് 'ലവ് ലെറ്റർ' നൽകാനുള്ള നടി അഹാന കൃഷ്ണയുടെ ആഹ്വാനം ആദ്യം തന്നെ ഏറ്റെടുത്തവരിൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരനും.

   Also read: തന്നെയും വീട്ടുകാരെയും താറടിക്കുന്നവർക്കുള്ള അഹാനയുടെ 'ലവ് ലെറ്റർ:' മലയാള സിനിമയുടെ അഭിനന്ദന പ്രവാഹം

   തന്നെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പെരുമാറിയാൽ അതിന്റെ ഭവിഷ്യത്ത് തനിക്കല്ല അത് ചെയ്യുന്നവർക്ക് തന്നെയാണെന്നുള്ള സന്ദേശം അവതരിപ്പിക്കുകയാണ് അനുപമ. അഹാനയുടെ ശബ്ദത്തിലെ ഓഡിയോ ട്രാക്കിന് സ്വന്തം വേർഷൻ അവതരിപ്പിക്കുകയാണ് അനുപമ പരമേശ്വരൻ.

   ഈ വീഡിയോ എന്തായാലും അഹാനക്ക് വളരെ ഇഷ്ടപ്പെട്ടു. "ഞാൻ ഒരു അവാർഡ് തന്നോട്ടെ? നീ എല്ലാത്തിലും നടത്തുന്ന പരിശ്രമം എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ശബ്ദം നിനക്ക് നന്നായി ചേരുന്നു" എന്ന സന്ദേശത്തോടെ അഹാന അഭിനന്ദനവും അറിയിക്കുന്നുണ്ട്. അനുപമയുടെ വീഡിയോ ചുവടെ:
   View this post on Instagram

   Yasss my girl @ahaana_krishna #lovelettertocyberbullieschallenge ♥️


   A post shared by Anupama Parameswaran (@anupamaparameswaran96) on


   മോശം രീതിയിൽ സൈബർ ആക്രമണം നടത്തുന്നവർക്കുള്ള അഹാനയുടെ മറുപടി വീഡിയോക്ക് മലയാള സിനിമയിൽ നിന്നും പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സന്തോഷ് ശിവൻ എന്നിവരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.
   Published by:meera
   First published:
   )}