• HOME
  • »
  • NEWS
  • »
  • film
  • »
  • കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റിൽ സർപ്രൈസ് അതിഥിയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്

കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റിൽ സർപ്രൈസ് അതിഥിയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്

Anurag Kashyap makes a surprise visit to the sets of Kunchacko Boban movie | മലയാളത്തിൽ 'ഒറ്റ്' ആയും തമിഴകത്ത് 'രണ്ടകം' എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്

ചാക്കോച്ചനും കൂട്ടർക്കുമൊപ്പം അനുരാഗ് കശ്യപ്

ചാക്കോച്ചനും കൂട്ടർക്കുമൊപ്പം അനുരാഗ് കശ്യപ്

  • Share this:
    കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവർ പ്രധാന വേഷം ചെയ്യുന്ന 'ഒറ്റ്' സിനിമയുടെ ലൊക്കേഷനിൽ സർപ്രൈസ് അതിഥിയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. നായിക ഇഷാ റേബയുടെ ക്ഷണപ്രകാരമാണ് കശ്യപ് സെറ്റിലെത്തിയത്. ശേഷം ക്രൂ അംഗങ്ങളുടെ ഒപ്പം നിന്ന് ചിത്രമെടുത്ത ശേഷമാണ് അനുരാഗ് കശ്യപ് മടങ്ങിയത്.

    തമിഴിലെയും മലയാളത്തിലെയും റൊമാന്‍റിക് ഹീറോകൾ ഒന്നിക്കുന്ന ചിത്രത്തിൽ ജാക്കി ഷ്രോഫും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിൽ 'ഒറ്റ്' ആയും തമിഴകത്ത് 'രണ്ടകം' എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍റെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാകുന്നത്. സോൾട്ട് ആൻ്റ് പെപ്പർ ലുക്കിലാണ് അരവിന്ദ് സ്വാമി ചിത്രത്തിൽ എത്തുന്നത്.

    'തീവണ്ടി' സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോർട്ട്.



    ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടക്കും. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായികയായി എത്തുന്നത്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    ഇത് തന്റെ ആദ്യ തമിഴ് സിനിമയാണെന്നും എക്കാലത്തെയും ആകര്‍ഷകവും സ്റ്റൈലിഷുമായ അരവിന്ദ് സ്വാമിയുടെ കൂടെ ഗോവയില്‍ ചിത്രീകരണം ഇന്ന് ആരംഭിച്ചെന്നും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

    എ.എച്ച്. കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്അ പ്പു ഭട്ടതിരി. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ. മേക്കപ്പ്: റോണക്സ് സേവ്യർ. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കറാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം, പി.ആര്‍.ഒ. ആതിര ദിൽജിത്.

    Summary: Bollywood director Anurag Kashyap paid a surprise visit to the sets of Kunchacko Boban, Arvind Swami movie Ottu in Mumbai
    Published by:user_57
    First published: