ബോളിവുഡ് താരവും വി.ജെയുമായ അനുഷ ദണ്ഡേക്കർ (Anusha Dandekar) സോഷ്യൽ മീഡിയയിൽ ഓമനത്തമുള്ള ഒരു പെൺകുഞ്ഞിനെ കയ്യിലേന്തിയ മനോഹരമായ ചിത്രങ്ങൾ പങ്കിട്ടിരുന്നു. നടി കുഞ്ഞിനെ ‘മാലാഖ’ എന്ന് അഭിസംബോധന ചെയ്യുകയും കൂടി ആയതോടെ പെൺകുഞ്ഞിനെ ദത്തെടുത്തോ എന്ന് നെറ്റിസൺസ് ഊഹിക്കാൻ ആരംഭിച്ചു. കമന്റ് സെക്ഷനിൽ ആശംസകൾ ഒഴുകാൻ തുടങ്ങിയപ്പോൾ, പെൺകുട്ടി തന്റെ മകളല്ലെന്ന് വ്യക്തമാക്കി നടി മറ്റൊരു പോസ്റ്റ് ഇട്ടു.
ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, അനുഷ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും കുഞ്ഞ് തന്റെ ‘ദൈവപുത്രി’ ആണെന്ന് വ്യക്തമാക്കുകയും ചെയ്തു. “സ്നേഹത്തിന്റെ പ്രവാഹം അത്യന്തം മനോഹരവും മധുരവുമാണ്!! പക്ഷേ അവൾ എന്റെ ‘ദൈവപുത്രിയാണ്’!!! അതിനാൽ എനിക്ക് അവളെ എന്റെ സ്വന്തം എന്ന് വിളിക്കാം, ” അവർ കുറിച്ചു.
View this post on Instagram
മറ്റൊരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, അനുഷ പെൺകുഞ്ഞിന്റെ യഥാർത്ഥ അമ്മയുടെയും മുത്തശ്ശിയുടെയും ചിത്രം പോസ്റ്റ് ചെയ്‌തു. സഹാറ തന്റെ മകളെപ്പോലെയാണെന്നും എന്നാൽ യഥാർത്ഥത്തിൽ തന്റെ മകളല്ലെന്നും അവർ വെളിപ്പെടുത്തി. “സഹാറയുടെ യഥാർത്ഥ അമ്മ സോഹയും മുത്തശ്ശി സംഗീത അമ്മായിയും ആണ്… ഞാൻ തലതൊട്ടമ്മയാണ്… അതിനർത്ഥം സഹാറയുടെ ജീവിതത്തിലുടനീളം എന്നും എപ്പോഴും എന്റെ ഉറ്റസുഹൃത്തിനോ സഹാറയ്ക്കോ എന്നെ ആവശ്യമുള്ളപ്പോഴെല്ലാം അവളെ പരിപാലിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. അതുകൊണ്ട് തന്നെ അവൾ എനിക്ക് ഒരു മകളെ പോലെയാണ്, പക്ഷേ എന്റെ യഥാർത്ഥ മകളല്ല,” നടി കൂട്ടിച്ചേർത്തു.
അനുഷ ഇന്ന് ഒരു പെൺകുഞ്ഞിനൊപ്പമുള്ള കുറച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഇങ്ങനെ കുറിച്ചു: “എനിക്ക് ഒരു കൊച്ചു പെൺകുട്ടിയുണ്ട്. എനിക്ക് അവളെ എന്റേത് എന്ന് വിളിക്കാം… എന്റെ മാലാഖയായ സഹാറയെ… എന്റെ ജീവിതത്തിലെ പരമമായ സ്നേഹത്തെ പരിചയപ്പെടുത്തുന്നു. മോൺസ്റ്ററും ഗാങ്‌സ്റ്ററും ആയി ഞാൻ നിന്നെ പരിപാലിക്കാനും എന്നേക്കും സംരക്ഷിക്കാനും പ്രതിജ്ഞ ചെയ്യുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്ന് നിന്റെ മമ്മി!”.
എന്നിരുന്നാലും, പെൺകുഞ്ഞിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അനുഷ ഇതുവരെ പങ്കുവെച്ചിട്ടില്ല. അനുഷ പിന്നീട് തന്റെ അടിക്കുറിപ്പ് എഡിറ്റ് ചെയ്യുകയും സഹാറയുടെ പേരിന് മുന്നിൽ ‘ദൈവ പുത്രി’ എന്ന് പരാമർശിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ നിരവധി ആരാധകരും സുഹൃത്തുക്കളും കമന്റ് സെക്ഷനിൽ ആശംസകളുമായി എത്തിയിരുന്നു. നടി കരിഷ്മ കപൂറും കമന്റ് ചെയ്തിരുന്നു.
നടൻ ഫർഹാൻ അക്തറിന്റെ ഭാര്യാസഹോദരിയായ അവിവാഹിതയായ അനുഷ ഓസ്‌ട്രേലിയൻ വേരുകളുള്ള വ്യക്തിയാണ്. വി.ജെ., അഭിനേതാവ്, ഗായിക തുടങ്ങിയ നിലകളിൽ അവർ ശ്രദ്ധേയയാണ്.
Summary: Anusha Dandekar clarifies the post on her god daughter Sahara
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anusha Dandekar