അനുഷ്ക ഷെട്ടിയും മാധവനും പ്രധാന വേഷത്തിലെത്തുന്ന നിശബ്ദം റിലീസ് ആമസോൺ പ്രൈമിൽ. ഒക്ടോബർ 2 ന് ആണ് ആമസോൺ പ്രൈമിൽ ചിത്രം എത്തുന്നത്. കോവിഡിനെ തുടർന്ന് തിയേറ്ററുകൾ അടച്ചിട്ടതോടെ കൂടുതൽ ചിത്രങ്ങൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
Your silence will protect you.#NishabdhamOnPrime, premieres October 2 in Telugu and Tamil, with dub in Malayalam!#AnushkaShetty @ActorMadhavan @yoursanjali @actorsubbaraju #ShaliniPandey @hemantmadhukar #TGVishwaPrasad @konavenkat99 @vivekkuchibotla pic.twitter.com/pgV6fiHSvC
— amazon prime video IN (@PrimeVideoIN) September 18, 2020
കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയാക്കിയ നിശബ്ദം ഈ വർഷം ജനുവരിയിലായിരുന്നു ആദ്യം റിലീസിന് തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് ഏപ്രിലിലേക്ക് മാറ്റി. എന്നാൽ ലോക്ക്ഡൗൺ മൂലം അനിശ്ചിതമായി നീളുകയായിരുന്നു.
തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാകും ചിത്രം എത്തുക. ഹേമന്ദ് മധുക്കർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആമസോൺ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സന്തോഷവാനാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ബദിരയും മൂകയുമായ പെൺകുട്ടിയായാണ് നിശബ്ദത്തിൽ അനുഷ്ക ഷെട്ടി എത്തുന്നത്. സസ്പെൻസ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യുഎസിലായിരുന്നു സിനിമയുടെ ചിത്രീകരണം.
അഞ്ജലി, ശാലിനി പാണ്ഡേ, സുബ്ബരാജു, ശ്രീനിവാസ അവസരല എന്നിവർക്ക് പുറമേ, മിഷേൽ മാഡ്സണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amazon Prime, Anushka Shetty, R. Madhavan