അനുജൻ സൂര്യ പ്രേമിച്ച പെണ്ണിന്റെ വീട്ടിൽ കയറി ധൈര്യമായി അവനോടു 'കോൾ ഗേൾ' ('പെണ്ണിനെ വിളിച്ചു കൊണ്ട് വാ' എന്നാണ് ഉദ്ദേശിച്ചത്) എന്ന് ആജ്ഞാപിക്കുന്ന മധുര രാജയെ ഓർമ്മയില്ലേ? സീനിൽ അമ്പരപ്പും സീൻ കണ്ടു നിന്നവരിൽ പൊട്ടിച്ചിരിയും ഉയർത്തിയ മമ്മൂട്ടി കഥാപാത്രമായിരുന്നു പോക്കിരി രാജയിലെ രാജ. രാജയുടെ ഇംഗ്ലീഷ് ആയിരുന്നു ചിത്രത്തിലെ പ്ലസ് പോയിന്റുകളിൽ ഒന്ന്. എന്നാൽ ഇപ്പൊ മധുര രാജയായി തിരികെ എത്തുമ്പോഴും, സ്വന്തമായി കണ്ടു പിടിച്ച ഇംഗ്ലീഷ് വാക്കുകൾക്കും വാചകങ്ങൾക്കും രാജക്കൊരു പഞ്ഞവുമില്ല.
മധുര രാജയിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളിൽ ഒരാളാണ് അനുശ്രീ. വാസന്തി എന്നാണ് കഥാപാത്രത്തിന്റെ പേര്. എന്നാൽ വാസന്തിയെപ്പറ്റിയുള്ള രാജയുടെ അഭിപ്രായമാണിത്. 'വാസന്തി ഈസ് ടേക് ജമ്പർ'. ടേക്ക് എന്നാൽ എടുക്കുക. ജമ്പ് എന്നാൽ ചാടുക. ഇനി എടുത്തു ചാട്ടക്കാരി എന്തെന്നൊന്നു നോക്കിക്കെ. സംശയം വേണ്ട, ടേക്ക് ജമ്പർ! വാസന്തിയുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത് ഈ രസകരമായ വാചകത്തോടെയാണ്.
പ്രേക്ഷക ലക്ഷങ്ങളുടെ ഹരമായ സണ്ണി ലിയോണി മമ്മൂട്ടിക്കൊപ്പം നൃത്ത രംഗത്ത് അവതരിക്കുന്നുവെന്നത് ചിത്രത്തിൻറെ ഹൈലൈറ്റ് ആണ്. ഐറ്റം ഗാന രംഗത്തിന്റെ ചിത്രീകരണം പൂർത്തിയായി.
മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നെൽസൺ ഐപാണ് നിർമ്മാണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.