നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആഗ്രഹിച്ച് ചെയ്ത ദൃശ്യാവിഷ്‌കാരം; 'നറുമുഗയെ'യുമായി നടി അനുശ്രീ

  ആഗ്രഹിച്ച് ചെയ്ത ദൃശ്യാവിഷ്‌കാരം; 'നറുമുഗയെ'യുമായി നടി അനുശ്രീ

  Anusree gives a different visual treatment to Narumugaye song | സർവ്വാഭരണ വിഭൂഷിതയായി, വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ നടി അനുശ്രീയുടെ 'നറുമുഗയെ'

  അനുശ്രീയുടെ ദൃശ്യാവിഷ്‌കാരം

  അനുശ്രീയുടെ ദൃശ്യാവിഷ്‌കാരം

  • Share this:
   ഇരുവർ സിനിമയിൽ മധുബാലയുടെ നൃത്തചുവടുകൾക്കൊപ്പം മോഹൻലാലും ചേർന്ന നറുമുഗയെ എന്ന ഗാനത്തിന് ദൃശ്യാവിഷ്ക്കാരവുമായി നടി അനുശ്രീ. നൃത്തം ചെയ്യുകയോ, നൃത്ത ശിൽപ്പം ഒരുക്കുകയോ ചെയ്യാതെ തന്റേതായ ശൈലിയിൽ ഒരു ദൃശ്യാവിഷ്‌കാരം നടത്തുകയാണ് അനുശ്രീ ചെയ്തിട്ടുള്ളത്. എ.ആർ. റഹ്മാന്റെ ഈണത്തിന് ഉണ്ണികൃഷ്ണൻ, ബോംബെ ജയശ്രീ എന്നിവർ ചേർന്ന് ആലപിച്ച ഗാനമാണിത്. മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ഇരുവർ.

   സർവ്വാഭരണ വിഭൂഷിതയായി, ഒരു വെള്ളച്ചാട്ടത്തിന്റെ മുന്നിലാണ് അനുശ്രീ തന്റെ നറുമുഗയെ അവതരിപ്പിച്ചത്.

   തന്റെ ദൃശ്യാവിഷ്ക്കാരത്തെക്കുറിച്ച് അനുശ്രീ ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുന്നു.
   View this post on Instagram


   A post shared by Anusree (@anusree_luv)


   എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട് ആണിത്... എന്റെ ഒരു ആഗ്രഹത്തിന് ഞാൻ ചെയ്ത ഒരു song... എല്ലാവരും ഇത് സ്വീകരിക്കണം... ഇതൊരു dance അല്ലെങ്കി ഡാൻസ് കവർ അങ്ങനെ ഒന്നും അല്ല.. ഇഷ്ടപെട്ട ഒരു song വിഷ്വലൈസ് ചെയ്തതിൽ ഒരു ഭാഗമായി, അത്രേ ഉള്ളൂ ...

   Also read: രാജമൗലി ചിത്രം RRR ഷൂട്ടിംഗ് പൂർത്തിയായി; അറിയിപ്പുമായി അണിയറപ്രവർത്തകർ

   ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം RRR ചിത്രീകരണം പൂർത്തിയായി. ഇനി ഏതാനും പിക്ക്അപ്പ് ഷൂട്ടുകൾ മാത്രം ബാക്കിയുള്ള സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ ആരംഭിച്ചുകഴിഞ്ഞു. സിനിമ ഉടൻ തന്നെ പ്രേക്ഷകരിലേക്കെത്തും എന്നാണ് പ്രതീക്ഷ.

   റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കിയ സിനിമയാണ് രാജമൗലി ചിത്രം RRR. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

   ഡിജിറ്റല്‍, സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

   രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

   ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

   Summary: Anusree offers a different visual treatment to Iruvar movie song Narumugaye. She has posted a visual tribute to the song immortalised by Mohanlal and Madhoo. The actual song is set to tune by A.R. Rahman
   Published by:user_57
   First published:
   )}