• HOME
  • »
  • NEWS
  • »
  • film
  • »
  • അനുശ്രീ ജയറാം ചിത്രത്തിൽ

അനുശ്രീ ജയറാം ചിത്രത്തിൽ

  • Share this:
    ഓട്ടർഷയിലൂടെ ജന മനസ്സുകൾ കീഴടക്കിയ അനുശ്രീ ജയറാം ചിത്രം ഗ്രാൻഡ് ഫാദറിൽ. പക്ഷെ നായിക വേഷത്തിനു പകരം ഒരു സുപ്രധാന കഥാപാത്രമായാവും അനുശ്രീയെത്തുക. ലോനപ്പന്റെ മാമ്മോദീസക്ക് ശേഷം ജയറാം നായകനാവുന്ന ചിത്രമാണ് ഗ്രാൻഡ് ഫാദർ. ഊഴത്തിലൂടെ ശ്രദ്ധേയയായ ദിവ്യ പിള്ളയും, കുട്ടനാടൻ മാർപ്പാപ്പ, കിനാവള്ളി എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ സുരഭി സന്തോഷുമാവും നായികാ കഥാപാത്രങ്ങളായെത്തുക. അനീഷ് അൻവറാണ് സംവിധാനം.

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ താരങ്ങൾ ഇവരാണ്

    അച്ചിച്ച സിനിമാസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, മഞ്ജു ബാദ്ഷ, അജി മേടയിൽ തുടങ്ങിയവരാണ് നിർമ്മാണം. രമേശ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണത്തത്തയിലാണ് ജയറാം ഏറ്റവും ഒടുവിൽ നായക വേഷം കൈകാര്യം ചെയ്തത്. താരത്തിന്റെ ലോനപ്പന്റെ മാമോദീസ ക്രിസ്തുമസ് റിലീസാണ്. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ ലോനപ്പനെന്ന മധ്യ വയസ്കനായി ജയറാം എത്തുന്നു. അന്ന രാജൻ, കനിഹ, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ, ഇവ പവിത്രൻ, അലെൻസിയർ, ഇന്നസെന്റ്, നിഷ സാരംഗ്, ഹരീഷ് കണാരൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ.

    ഗ്രാൻഡ് ഫാദർ, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകനെ മുത്തച്ഛന്റെ വേഷത്തിൽ കാണാം എന്നതാണ്. ചിത്രത്തിന്റെ കഥ ഷാനി ഖാദറിന്റേതാണ്. സെക്കൻഡ്‌സ്, പോപ്‌കോൺ എന്നീ ചിത്രങ്ങളുടെ കഥ ഷാനിയുടേതാണ്. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ബൈജു, ജോണി ആന്റണി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തും. വിഷ്ണു മോഹൻ സിത്താരയാണ് സംഗീത സംവിധാനം. സമീർ ഹാക് ഛായാഗ്രഹണം നിർവഹിക്കും.

    First published: