എല്ലാം എന്റെ ലാൽ സർ എനിക്ക് നൽകിയ അവസരത്തിലൂടെ: അനുശ്രീ

Anusree thanks Lal Jose for getting her into stardom | ഓർമ്മ പുതുക്കി, നന്ദി പറഞ്ഞ് അനുശ്രീ

News18 Malayalam | news18-malayalam
Updated: May 7, 2020, 7:52 PM IST
എല്ലാം എന്റെ ലാൽ സർ എനിക്ക് നൽകിയ അവസരത്തിലൂടെ: അനുശ്രീ
അനുശ്രീ
  • Share this:
അരുണേട്ടാ സന്തോഷായില്ലേ? കലാമണ്ഡലം രാജശ്രീയുടെ ഈ ഡയലോഗ് കൊണ്ട് തന്നെ ആദ്യ സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് അനുശ്രീ. ഡയമണ്ട് നെക്‌ളേസ്‌ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ വേഷം കൈകാര്യം ചെയ്തു തുടങ്ങിയ അനുശ്രീക്ക് പിന്നീടങ്ങോട്ട് മികച്ച സിനിമാ ജീവിതം ലഭിച്ചു. ആദ്യ ചിത്രത്തിന്റെ എട്ടാം വർഷത്തിൽ തനിക്ക് ഇത്തരം ഒരു ജീവിതം ലഭിക്കാൻ കാരണക്കാരനായ സംവിധായകൻ ലാൽ ജോസിനെ അനുശ്രീ ഓർക്കുന്നു; ഒരു ഫേസ്ബുക് പോസ്റ്റിലൂടെ. റിയാലിറ്റി ഷോ വേദിയിൽ നിന്നും സിനിമയിലെത്തിയ അഭിനേത്രിയാണ് അനുശ്രീ.

Also read: മലയാള സിനിമയിൽ ലോക്ക്ഡൗൺ കാലത്തെ രണ്ടാമത്തെ കുഞ്ഞതിഥി; താരപുത്രിയുടെ ആദ്യ ചിത്രമിതാ

"ലാൽ ജോസ് എന്ന സംവിധായകനിലൂടെ ....എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ..സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു 8 വർഷം...എന്റെ ആദ്യ സിനിമ റിലീസ് ആയതു 8 വർഷം മുന്നേ ഉള്ള ഈ ദിവസമാണ്‌ ... ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം, എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം, ആദ്യമായി ഡബ്ബിങ് ചെയ്തത്, തീയേറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സിൽ ഉണ്ട് ..എല്ലാവരോടും ഒരുപാട് നന്ദി.. എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും... പ്രത്യേകിച്ച് ലാൽസാറിനോട്.. ലാൽ സാർ.. അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു ...ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ്."

First published: May 7, 2020, 7:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading