ചെവിയിൽ സംരക്ഷണ കവചം, ലക്ഷ്യത്തിൽ ഊന്നിയ കണ്ണുകൾ; അനുശ്രീയുടെ പുതിയ ചിത്രം കണ്ടവർ ആദ്യമൊന്ന് അമ്പരന്നു

Anusree's new Instagram picture reveals her sporty side | 'ജയിച്ചാൽ മതിയാരുന്നു' എന്ന പ്രാർത്ഥന. അനുശ്രീയുടെ കയ്യിൽ തോക്കാണോ?

News18 Malayalam | news18-malayalam
Updated: October 30, 2019, 12:44 PM IST
ചെവിയിൽ സംരക്ഷണ കവചം, ലക്ഷ്യത്തിൽ ഊന്നിയ കണ്ണുകൾ; അനുശ്രീയുടെ പുതിയ ചിത്രം കണ്ടവർ ആദ്യമൊന്ന് അമ്പരന്നു
അനുശ്രീയുടെ ഇൻസ്റ്റാഗ്രാം ചിത്രം
  • Share this:
അനുശ്രീയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ടവർ ഒരുപക്ഷെ ആദ്യം നോക്കുക താരത്തിന്റെ മുഖത്തേക്കാണ്. ചെവിയിൽ ഉച്ചത്തിൽ ശബ്ദം തറക്കാതിരിക്കാനുള്ള സംരക്ഷണ കവചം. ക്യാമറക്ക് മുന്നിലെ ഷൂട്ടിംഗ് അല്ലാത്ത ഷൂട്ടിങ്ങും താരത്തിന് വശമുണ്ടെന്ന തോന്നലാണ് ആദ്യം ഉണ്ടാവുക. പോരാത്തതിന് 'ജയിച്ചാൽ മതിയാരുന്നു' എന്ന പ്രാര്ഥനയോടെയാണ് അനുശ്രീ കളിക്കുന്നതും.

മഞ്ജു വാര്യർ ചിത്രം പ്രതി പൂവൻകോഴിയുടെ ചിത്രീകരണത്തിലാണ് അനുശ്രീ. റോഷൻ ആൻഡ്രൂസ് ആണ് സംവിധായകൻ. അനുശ്രീ നായികയായ ദിലീപ് ചിത്രം 'മൈ സാന്റാ' അടുത്തു തന്നെ തിയേറ്ററിലെത്തും.

എന്നാൽ ഇത്രയും കൃത്യതയോടെ, ലക്‌ഷ്യം നോക്കി ചെയ്യുന്ന കാര്യം റൈഫിൾ ഷൂട്ടിംഗ് ഒന്നുമല്ല. കാരംസ് കളിയാണ്. കാരംസ് കളിക്കുന്ന മൂന്നു ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 
View this post on Instagram
 

ജയിച്ചാൽ മതിയാരുന്നു ....😅


A post shared by Anusree (@anusree_luv) on


First published: October 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading