ദേശീയ പുരസ്കാര നേട്ടത്തിന്‍റെ അഭിനന്ദനങ്ങള്‍ തീരും മുന്‍പ് വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി അപര്‍ണ ബാലമുരളി. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനി ഉത്തരത്തിന്റെ ട്രെയിലറിലൂടെയാണ് അപര്‍ണ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തുന്നത്. സെപ്റ്റംബറിൽ തീയേറ്ററുകളിലേക്കെത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ജാനകി എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പശ്ചാത്തലമെന്ന് ട്രെയിലറില്‍ സൂചനയുണ്ട്.
അപർണ്ണ ബാലമുരളിയും കലാഭവൻ ഷാജോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ
ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും വേഷമിടുന്നു.
എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.
വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ, കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ
പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 Spell
പി ആർ ഒ-എ എസ് ദിനേശ്, ആതിര ദിൽജിത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.