നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Appan | ടാപ്പിംഗ് തൊഴിലാളിയായി വേറിട്ട ഗെറ്റപ്പില്‍ സണ്ണി വെയ്ന്‍; 'അപ്പന്‍' ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

  Appan | ടാപ്പിംഗ് തൊഴിലാളിയായി വേറിട്ട ഗെറ്റപ്പില്‍ സണ്ണി വെയ്ന്‍; 'അപ്പന്‍' ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

  ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.

  • Share this:
   സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ 'അപ്പന്‍' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഫസ്റ്റ്‌ലുക്ക് ചെയ്തത്.

   വെള്ളം ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'അപ്പന്‍'. തൊടുപുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

   മജുവാണ് അപ്പന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മജുവിന്റെ തന്നെയാണ് കഥയും. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

   ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റര്‍ കിരണ്‍ ദാസ്, സംഗീതം ഡോണ്‍ വിന്‍സെന്റ്, സിങ്ക് സൗണ്ട് ലെനിന്‍ വലപ്പാട്.

   Also Read-Pushpa | ആവേശം വാനോളം ഉയര്‍ത്താന്‍ അല്ലുവിനൊപ്പം ഫഹദ്; 'പുഷ്പ' ട്രെയ്‌ലര്‍ ടീസര്‍

   എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദീപു ജി പണിക്കര്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, ആര്‍ട്ട് കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ സുരേഷ്, സ്റ്റില്‍സ് റിച്ചാര്‍ഡ്, ജോസ് തോമസ്,പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.
   Published by:Jayesh Krishnan
   First published:
   )}