നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Mission C | അപ്പാനി ശരത്തിന്റെ 'മിഷൻ സി' തിയേറ്റർ റിലീസിന് തയാറെടുക്കുന്നു

    Mission C | അപ്പാനി ശരത്തിന്റെ 'മിഷൻ സി' തിയേറ്റർ റിലീസിന് തയാറെടുക്കുന്നു

    അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി'

    മിഷൻ സി

    മിഷൻ സി

    • Share this:
      ഒക്ടോബർ മാസം കേരളത്തിലെ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാനുള്ള സർക്കാർ അറിയിപ്പിനെ തുടർന്ന് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത 'മിഷൻ-സി' ഒക്ടോബർ 29-ന് ഇന്ത്യയിലുടനീളം മേപ്പാടൻ ഫിലിംസ് റിലീസ് തിയേറ്ററികളിലെത്തിക്കുന്നു.

      യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി'. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന 'മിഷൻ-സി' എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക.

      സംവിധായകന്‍ ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് 'മിഷന്‍-സി'.

      മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയവരും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
      സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍.

      എഡിറ്റര്‍- റിയാസ് കെ. ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല-സഹസ് ബാല, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനില റഹ്മാന്‍, സ്റ്റില്‍സ്- ഷാലു പേയാട്, ആക്ഷന്‍- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അബിന്‍. വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.

      Also read: മോഹൻലാൽ- ഷാജി കൈലാസ് ചിത്രം 'എലോൺ'; ടൈറ്റിൽ പുറത്ത്

      12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘എലോൺ’ എന്ന പേര് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംവിധായകൻ ഷാജി കൈലാസിന്റെയും സാന്നിധ്യത്തിൽ മോഹൻലാൽ തന്നെയാണ് പ്രഖ്യാപിച്ചത്. യഥാർത്ഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് പറഞ്ഞു കൊണ്ടാണ് താരം പ്രഖ്യാപനം നടത്തിയത്.

      "ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും", എന്ന മുഖവുരയോടെയായിരുന്നു മോഹന്‍ലാലിന്‍റെ പ്രഖ്യാപനം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.

      Summary: Appani Sarath starring crime action drama Mission C is gearing up for a theatre release. The movie is slated to hit big screens on October 29. Mission C is directed by Vinod Guruvayur. Meenakshi Dinesh plays the lady lead
      Published by:user_57
      First published:
      )}