നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Randhara Nagara | അപ്പാനി ശരത്ത് നായകനായി ആക്ഷൻ ത്രില്ലർ റോഡ് മൂവി; 'രന്ധാര നഗര'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

  Randhara Nagara | അപ്പാനി ശരത്ത് നായകനായി ആക്ഷൻ ത്രില്ലർ റോഡ് മൂവി; 'രന്ധാര നഗര'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

  രേണു സൗന്ദർ നായികയായെത്തുന്ന ചിത്രത്തിൽ അജയ് മാത്യൂസ്, വിഷ്ണു ശങ്കർ, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദൻ, മോഹിയു ഖാൻ, വി. എസ് ഹൈദർ അലി, മൂൺസ്,മച്ചാന്‍ സലീം, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  • Share this:
   അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവതാരം അപ്പാനി ശരത്ത് നായകനായി ആക്ഷൻ ത്രില്ലർ റോഡ് മൂവി ഒരുങ്ങുന്നു. 'രന്ധാര നഗര' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പ്രമുഖരായ ചലച്ചിത്ര താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവര്‍ത്തകരും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.സമകാലിക സംഭവത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

   എം അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഫീനിക്സ് ഇൻകോപറേറ്റ് , ഷോകേസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. രേണു സൗന്ദർ നായികയായെത്തുന്ന ചിത്രത്തിൽ അജയ് മാത്യൂസ്, വിഷ്ണു ശങ്കർ, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദൻ, മോഹിയു ഖാൻ, വി. എസ് ഹൈദർ അലി, മൂൺസ്,മച്ചാന്‍ സലീം, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.   നിതിൻ ബാസ്കർ, മുഹമ്മദ് തല്‍ഹത് എന്നിവര്‍ ചേര്‍ന്ന് കഥയെഴുതുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രാജേഷ് പീറ്റർ ആണ്. നൊബെർട്ട് അനീഷ് ആന്‍റോ ആണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജന്‍ ഫിലിപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മോഹിയു ഖാൻ. നവംബർ ഒന്നിന് കളമശ്ശേരി ഹോളി ഏയ്ഞ്ചല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സെന്റ് ജോണ്‍ ഓഫ് ഗോഡ് ചര്‍ച്ച് ) നടക്കുന്ന പൂജാ കര്‍മ്മത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

   കേരളത്തിന് പുറമെ മെസൂരു,ഗുണ്ടല്‍ പേട്ട് എന്നിവയാണ് സിനിമയുടെ മറ്റ് ലൊക്കേഷനുകൾ. എഡിറ്റര്‍ മുഹമ്മദ് തല്‍ഹത്ത്, ഓണ്‍ലൈന്‍ എഡിറ്റര്‍ ബഷീര്‍, കല സജീഷ് താമരശ്ശേരി,ആക്ഷന്‍ ഡ്രാഗണ്‍ ജെറൂഷ്, വസ്ത്രാലങ്കാരം: ജോമോന്‍ ജോസഫ്, മേക്കപ്പ് ബിനു പാരിപ്പള്ളി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബിജു ജോസഫ്, ലൈന്‍ പ്രൊഡ്യൂസര്‍- വിഎസ് ഹൈദര്‍ അലി, സുനീം ഹാരീസ്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
   Published by:Asha Sulfiker
   First published:
   )}