• HOME
  • »
  • NEWS
  • »
  • film
  • »
  • Appani Sarath | ഇത്രേം നാൾ എവിടെയായിരുന്നു? അടിപൊളി പാട്ടും പാടി അപ്പാനി ശരത്ത്

Appani Sarath | ഇത്രേം നാൾ എവിടെയായിരുന്നു? അടിപൊളി പാട്ടും പാടി അപ്പാനി ശരത്ത്

Appani Sarath turns singer for the movie kirkkan | ഗാനരംഗത്തിലുള്ള അപ്പാനിയുടെ ഡാൻസും ശ്രദ്ധേയം

അപ്പാനി ശരത്ത്

അപ്പാനി ശരത്ത്

  • Share this:
അഭിനയം മാത്രമല്ല തനിക്ക് ഗംഭീരമായി പാടുവാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കയാണ് അപ്പാനി ശരത് (Appani Sarath). 'കിർക്കൻ' (Kirkkan) എന്ന പുതിയ ചിത്രത്തിന് വേണ്ടി പാടിക്കൊണ്ടാണ് അപ്പാനി സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്. പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗാനരംഗത്തിലുള്ള അപ്പാനിയുടെ ഡാൻസും ശ്രദ്ധേയം.

ജോബി ജോസ് സിനിമാസിനു വേണ്ടി ജോബി ജോസ് നിർമ്മിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. ചിത്രത്തിന്റെ സംവിധാനം ജോഷ്. ഹരി സാഗർ, ആർ.ജെ. അജീഷ് സാരംഗി എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. ഗാനചിത്രീകരണം- ശ്യാം, എഡിറ്റർ- അമൽ വ്യാസ്, ഡി.ഐ. കളർ കോബ്ളർ, മേക്കപ്പ്- സുനിൽ നാട്ടക്കൽ, സോങ് സ്റ്റൈലിസ്റ്റ്- കൃഷ്ണ വിശ്വം, ആർട്ട്- ഉല്ലാസ് ഉണ്ണി.

അപ്പാനി ശരത്തിനെ കൂടാതെ മഖ്ബൂൽ സൽമാൻ, സലിംകുമാർ, കനി കുസൃതി, വിജയരാഘവൻ, ജോണി ആന്റണി, അനാർക്കലി മരക്കാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നാടകരംഗത്ത് നിന്നുള്ള 27 പുതുമുഖങ്ങൾ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. ഒരു പോലീസ് സ്റ്റേഷനിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഒരു പരീക്ഷണ ചിത്രം കൂടിയാണ് ഇതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 28 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

പാലക്കാട് ആയിരുന്നു പ്രധാന ലൊക്കേഷൻ. ഡിസംബർ അവസാനത്തോടെ ചിത്രം തിയെറ്ററുകളിൽ എത്തും. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.



Also read: Nivin Pauly in Padavettu | പ്രണയം കണ്ണുകളിലാണോ? നിവിൻ പോളിയുടെ 'പടവെട്ടിലെ' മഴപ്പാട്ട്

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ (Padavettu) 'മഴപ്പാട്ട്' പുറത്ത്. പ്രണയം തുളുമ്പുന്ന മഴപ്പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ഗോവിന്ദും ആനി ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സരിഗമയാണ് ചിത്രത്തിന്റെ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിവിന്റെയും നായികയായ അതിഥിയുടെയും കഥാപാത്രങ്ങളുടെ പ്രണയ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

കെബ ജെര്‍മിയ ആണ് ഗാനത്തിന്റെ ഗിത്താര്‍. ബാസ് നവീന്‍ കുമാര്‍, മിക്‌സ്ഡ് ആന്‍ഡ് മാസ്റ്റര്‍ഡ് അമിത് ബാല്‍ എന്നിവരാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'പടവെട്ട്'.

ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Summary: Appani Sarath turns singer for the movie Kirkkan. A video song from the film was released on YouTube. Kirkkan is directed by Josh
Published by:user_57
First published: