• HOME
 • »
 • NEWS
 • »
 • film
 • »
 • സോഹൻലാൽ സംവിധാനം ചെയ്‌ത 'അപ്പുവിന്റെ സത്യാന്വേഷണം' ഡിജിറ്റൽ റിലീസിന്

സോഹൻലാൽ സംവിധാനം ചെയ്‌ത 'അപ്പുവിന്റെ സത്യാന്വേഷണം' ഡിജിറ്റൽ റിലീസിന്

Appuvinte Sathyanweshanam movie to be released digitally | നീ സ്ട്രീം  എന്ന ഒ.ടി.ടി. പ്ലാറ്ഫോമിലൂടെ റിലീസ് ചെയ്യും

അപ്പുവിന്റെ സത്യാന്വേഷണം

അപ്പുവിന്റെ സത്യാന്വേഷണം

 • Last Updated :
 • Share this:
  സോഹൻലാൽ സംവിധാനം ചെയ്‌ത 'അപ്പുവിന്റെ സത്യാന്വേഷണം' എന്ന ചിത്രം ജൂലൈ ഒൻപതിന് റിലീസ് ചെയ്യും. AVA പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി. അനൂപും E4 എന്റർടൈന്മെന്റസിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി. വി. സാരഥിയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ.

  മാസ്റ്റർ റിഥുൻ, AV അനൂപ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരിയുടെയും, തെറ്റിന്റെയും വഴിയിൽ ഏതു തിരഞ്ഞെടുക്കണമെന്നുള്ള അപ്പുവിന്റെ  ആത്മസംഘർഷത്തിലൂടെയുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടികളും, മാതാപിതാക്കളും, അധ്യാപകരും ഒരുപോലെ കണ്ടിരിക്കേണ്ട ചിത്രമാണിത് എന്ന് അണിയറക്കാർ പറയുന്നു.

  മാസ്റ്റർ റിഥുൻ അപ്പുവായും, അപ്പുവിന്റെ അപ്പൂപ്പൻ ഗാന്ധിയൻ നാരായണൻ എഴുത്തച്ഛനായി എ. വി. അനൂപും വേഷമിടുന്നു. വ്യാവസായിക സംരംഭകൻ കൂടിയാണ് എ.വി. അനൂപ്.

  2019ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും, മികച്ച വസ്ത്രാലങ്കാരത്തിനുള്ള കേരള ഫിലിം ക്രിറ്റിക്സ് അവർഡും ഉൾപ്പടെ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട്.

  അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന്റെ അവസാന നാളുകളിലെ ചിത്രം കൂടിയാണ് ഇത്. ശ്രീവത്സൻ ജെ. മേനോനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കഥ, തിരക്കഥ - രാജു രംഗനാഥ്‌, വസ്ത്രാലങ്കാരം - ഇന്ദ്രൻസ്‌ ജയൻ, മേക്കപ്പ് - പട്ടണം റഷീദ്, കലാസംവിധാനം - അരുൺ വെഞ്ഞാറമൂട്.

  മീര വാസുദേവ് (തന്മാത്ര ഫെയിം), സുധീർ കരമന, മണിയൻപിള്ള രാജു, സുനിൽ സുഖദ, സരയൂ, നീന കുറുപ്പ് എന്നിവർ ആണ് മറ്റ് പ്രധാന കാഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. നീ സ്ട്രീം  എന്ന ഒ.ടി.ടി. പ്ലാറ്ഫോമിലൂടെ ജൂലൈ 10, ശനിയാഴ്ച ഉച്ചക്ക് 2.30 ന് ആണ് ചിത്രം റിലീസ്  ചെയ്യുന്നത്. ഇന്ത്യക്ക് പുറത്തു എല്ലാ രാജ്യങ്ങളിലും ആമസോൺ പ്രൈമിലും കൂടാതെ ഗൂഗിൾ പ്ലേ, ഐട്യൂൺസ്, ആപ്പിൾ ടി.വി. എന്നീ പ്ലാറ്ഫോമുകളിലും ചിത്രം കാണാവുന്നതാണ്.  Also read: ചികിത്സ മുഖ്യം ബിഗിലേ; വേദന മറക്കാൻ വിജയ് ചിത്രം കാണിച്ചു; ഇഷ്ട താരത്തിന്റെ സിനിമ 10 വയസ്സുകാരന്റെ ജീവൻ രക്ഷിച്ചു

  അപകടത്തിൽപ്പെട്ട ചെന്നൈയിലെ മൈലാപൂർ സ്വദേശിയായ പത്ത് വയസ്സുകാരനെ ഡോക്ടർമാർ ചികിത്സക്ക് വിധേയമാക്കിയത് അവന്റെ ഇഷ്ട സിനിമയായ 'ബിഗിൽ' കാണിച്ചുകൊണ്ട്. ശുശ്രൂഷ സമയത്ത് വേദന മറക്കാൻ വേണ്ടിയാണ് വിജയ് അഭിനയിച്ച സിനിമ കാണിച്ചുകൊടുത്തതെന്ന് ഡോക്ടർമാർ പറയുന്നു.

  മുറിവ് തുന്നുന്നതിന് മുന്പ് കുത്തിവെപ്പെടുക്കണമെന്ന് ഡോകടർമാർ ആവശ്യപ്പെട്ടു. എന്നാൽ പേടി കാരണം ഇഞ്ചക്ഷൻ സ്വീകരിക്കാൻ ശശിവരൻ തയ്യാറായില്ല. ഡോക്ടർമാർ എത്ര ശ്രമിച്ചിട്ടും ശശിവരൻ കൂട്ടാക്കിയില്ല.

  എന്നാൽ ആശുപത്രിയിൽ രാത്രി സമയത്ത് ഡ്യൂട്ടി ചെയ്യുന്ന വളണ്ടിയറായ ജിന്ന എന്ന വ്യക്തിയാണ് ഒടുവിൽ ശശിവരനെ പറഞ്ഞ് മയക്കിയത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന ജിന്നയുടെ ചോദ്യത്തിന് ശശിവരന്റെ മറുപടിയിങ്ങനെയായിരുന്നു, “എനിക്ക് സിനിമാ താരം വിജയെ ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്." വിജയ്യെ കുറിച്ച് സംസാരിക്കുമ്പോൾ ശശിവരൻ വേദന മറന്ന് നിർത്താതെ സംസാരിക്കുന്നത് ഡോക്ടർമാർ തിരിച്ചറിഞ്ഞു. ഇതേതുടർന്ന് ജിന്ന തന്റെ ഫോണിൽ വിജയുടെ 'ബിഗിൽ' കാണിച്ചു കൊടുക്കുകയായിരുന്നു. അത്ഭുകരമെന്നോളം ശുശ്രൂശ നടപടികൾ തുടർന്നു കൊണ്ടിരിക്കെ ശശിവരൻ സിനിമ കണ്ടുകൊണ്ടേയിരുന്നു.
  Published by:user_57
  First published: