നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആരാധന നിറച്ച് നമ്പർ പ്ലേറ്റ്; ആരാധകന് എ.ആർ റഹ്മാൻ നൽകിയ മറുപടി

  ആരാധന നിറച്ച് നമ്പർ പ്ലേറ്റ്; ആരാധകന് എ.ആർ റഹ്മാൻ നൽകിയ മറുപടി

  അടുത്തിടെ പുതിയതായി വാങ്ങിയ BMW കാറിന് റഹ്മാനെ അനുസ്മരിപ്പിക്കുന്ന നമ്പർ പ്ലേറ്റ് നൽകിയാണ് ചന്ദേർ എന്ന ആരാധകൻ സ്നേഹം പ്രകടിപ്പിച്ചത്

  AR_Rahman_fan_car_numberplate

  AR_Rahman_fan_car_numberplate

  • News18
  • Last Updated :
  • Share this:
   ആറ് തവണ ദേശീയ പുരസ്ക്കാരം, രണ്ട് ഓസ്ക്കാർ പുരസ്ക്കാരം- ബഹുമതികളുടെ പട്ടിക എണ്ണിയാൽ ഒടുങ്ങാത്തതാണ്. പറഞ്ഞുവരുന്നത് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാന്‍റെ കാര്യമാണ്. സംഗീതത്തിലെ മാന്ത്രികത അദ്ദേഹത്തിന് സമ്മാനിച്ചത് ആയിരകണക്കിന് ആരാധകരെയാണ്. റഹ്മാന് വേണ്ടി എന്തുചെയ്യാനും തയ്യാറായി ആരാധകർ രംഗത്തുണ്ട്.   അടുത്തിടെ പുതിയതായി വാങ്ങിയ BMW കാറിന് റഹ്മാനെ അനുസ്മരിപ്പിക്കുന്ന നമ്പർ പ്ലേറ്റ് നൽകിയാണ് ചന്ദേർ എന്ന ആരാധകൻ സ്നേഹം പ്രകടിപ്പിച്ചത്. ഈ ചിത്രം ട്വിറ്ററിൽ അതിവേഗം വൈറലാകുകയും ചെയ്തു. സംഗീതത്തിലൂടെ തന്‍റെ ജീവിതം മാറ്റിമറിച്ചതിന് നന്ദി പറഞ്ഞുകൊണ്ടാണ് ചന്ദേർ ചിത്രം പോസ്റ്റ് ചെയ്തത്.

   'സമപ്രായക്കാർ ഇപ്പോൾ കോളേജിലോ, കല്യാണ പന്തലിലോ, പ്രസവ മുറിയിലോ ആയിരിക്കും': ഞാൻ സ്റ്റീവ് ലോപസ് നായിക അഹാന കൃഷ്ണ   സംഗതി അറിഞ്ഞ റഹ്മാൻ, ചന്ദേറിന് മറുപടി നൽകുകയും ചെയ്തു. സുരക്ഷിതമായി ഡ്രൈവ് ചെയ്യാനായിരുന്നു സംഗീത മാന്ത്രികന്‍റെ മറുപടി. ഈ മറുപടി കൂടി ലഭിച്ചതോടെ ചന്ദേറിന്‍റെ ആഹ്ലാദം പറഞ്ഞറിയിക്കാവുന്നതിലും ഏറെയായി. റഹ്മാന്‍റെ മറുപടി അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
   First published:
   )}