• HOME
 • »
 • NEWS
 • »
 • film
 • »
 • എ ആർ റഹ്മാന്റെ മകൾക്ക് രാജ്യാന്തര പുരസ്‌കാരം; മകളുടെ നേട്ടം ആരാധകരെ അറിയിച്ച് റഹ്മാൻ

എ ആർ റഹ്മാന്റെ മകൾക്ക് രാജ്യാന്തര പുരസ്‌കാരം; മകളുടെ നേട്ടം ആരാധകരെ അറിയിച്ച് റഹ്മാൻ

കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയിരുന്ന ഈ സംഗീത ആൽബം സംഗീത പ്രേമികൾക്കിടയിൽ ഏറെ ചർച്ചയായിരുന്നു.

 • Share this:
  ലോക പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്‌മാന്റെ( A R Rahman) മകൾ ഖദീജയ്ക്ക് (Khatija Rahman) രാജ്യാന്തര പുരസ്‌കാര നേട്ടം. ഇന്റർനാഷണൽ സൗണ്ട് ഫ്യൂച്ചർ പുരസ്‌കാരമാണ് (International Sound Future Awards) ഖദീജ നേടിയത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ 'ഫരിഷ്‌തോ' (Farishton) എന്ന ആനിമേഷൻ വിഡിയോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. സംഗീത ലോകത്തെ ആദ്യ സംരംഭത്തിൽ തന്നെ രാജ്യാന്തര അംഗീകാരമാണ് ഖദീജയെ തേടിയെത്തിയിരിക്കുന്നത്.

  മകൾക്ക് പുരസ്‌കാരം ലഭിച്ച വിവരം റഹ്‌മാൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ ഖദീജയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ആരാധകരുടെ പ്രവാഹമായിരുന്നു. പുരസ്‌കാരം ലഭിച്ച ഫരിഷ്‌തോയിൽ റഹ്മാൻ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയിരുന്ന ഈ സംഗീത ആൽബം സംഗീത പ്രേമികൾക്കിടയിൽ ഏറെ ചർച്ചയായിരുന്നു.


  പല നാടുകളിലൂടെ തീർത്ഥാടനം തുടരുന്ന ഒരു പെൺകുട്ടി ലോകശാന്തിക്ക് വേണ്ടി നടത്തുന്ന പ്രാർത്ഥനയാണ് 'ഫരിഷ്‌തോ'. സ്ത്രീകൾ അബലകൾ അല്ലെന്നും സമൂഹത്തിലുള്ള വൈരുധ്യങ്ങളും വ്യത്യാസങ്ങളും അംഗീകരിച്ചും പൊരുത്തപ്പെട്ടും പരസ്പര സൗഹാർദത്തോടെ കഴിയുക എന്ന സന്ദേശമാണ് നൽകുന്നത്. മുന്ന ഷൗക്കത് അലിയുടേതാണ് (Munna Shoukath Ali) 'ഫരിഷ്‌തോ'യിലെ വരികൾ.  Also Read- മരക്കാര്‍ തിയറ്ററിലേക്കെത്തുമോ? തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഒടിടിയില്‍ എത്താൻ ചർച്ചക്ക് ഫിയോക്ക്

  നേരത്തെ അന്താരാഷ്ട്ര ഷോർട്ട് ഫിലിം മത്സരത്തിൽ മറ്റൊരു പുരസ്‌കാരവും ഫരിഷ്‌തോ സ്വന്തമാക്കിയിരുന്നു. ലോസ് ഏയ്ഞ്ചൽസ് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശവും സ്വന്തമാക്കിയിരുന്നു. ഖദീജയുടെ സംഗീത യാത്രയിലെ സുപ്രധാന സംരംഭമായാണ് ഫരിഷ്‌തോ അറിയപ്പെടുന്നത്.

  പൊതു ചടങ്ങുകളിൽ ബുർഖ ധരിച്ചു പ്രത്യക്ഷപ്പെടാറുള്ള ഖദീജയ്‌ക്കെതിരെ നേരത്തെ എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ രംഗത്തെത്തിയിരുന്നു. എആർ റഹ്‌മാന്റെ മകളെ ബുർഖ ധരിച്ച നിലയിൽ കാണുമ്പോൾ ശ്വാസം മുട്ടുന്നു എന്നാണ് ഇവർ പറഞ്ഞിരുന്നത്. എന്നാൽ മകളെ പിന്തുണച്ച് റഹ്‌മാൻ രംഗത്തെത്തിയിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നായിരുന്നു റഹ്‌മാന്റെ മറുപടി.

  Also Read- Turamukham Movie | നിവിന്‍ പോളി ചിത്രം 'തുറമുഖം'; റിലീസിങ് തീയതി പ്രഖ്യാപിച്ചു

  RRR Movie | 'എന്‍ പാട്ട് കേക്ക്'; കെഎസ് ഹരിശങ്കര്‍ പാടിയ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടു

  ബാഹുബലിക്ക് (Baahubali) ശേഷം വെടിക്കെട്ട് പൂരവുമായി അണിയറയില്‍ ഒരുങ്ങുന്ന എസ്.എസ്. രാജമൗലിയുടെ (S.S. Rajamouli) ബ്രഹ്‌മാണ്ഡ ചിത്രം RRRന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

  450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമരം ഭീം (ജൂനിയര്‍ എന്‍ടിആര്‍) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.

  Also Read- OruThekkan Thallu Case | ഒരു തെക്കന്‍ തല്ലു കേസുമായി ബിജു മേനോന്‍; ചിത്രീകരണം ആരംഭിച്ചു

  തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. മലയാളം ഭാഷയിലെ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മരഗതമണിയാണ് മലയാളം ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മലയാളം ഭാഷയിലെ ചിത്രത്തിലെ ഗാനരചന നിര്‍വഹിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്.
  Published by:Naveen
  First published: