വിക്രം (Vikram) നായകനാവുന്ന കോബ്രക്ക് (Cobra) വേണ്ടി ഗായകനായി എ.ആർ. റഹ്മാൻ. ചിയാൻ വിക്രം വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന ‘കോബ്ര’ സംവിധാനം ചെയ്യുന്നത് ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ കെജിഫ് ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക വേഷത്തിൽ എത്തുന്നത്.
ഇന്ത്യൻ ക്രിക്കറ് താരമായ ഇർഫാൻ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ.ആർ. റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും കോബ്രയ്ക്കുണ്ട്. ഹരീഷ് കണ്ണൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്. ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു. ആഗസ്റ്റ് 11-ന് ‘കോബ്ര’ തിയെറ്ററുകളിലെത്തും. പി.ആർ.ഒ. – ശബരി.
Here is the #UyirUrugudhey
Lyric Video – https://t.co/J27KJglSJw
An @AjayGnanamuthu Film 🎬#ChiyaanVikram @Udhaystalin @RedGiantMovies_ @SrinidhiShetty7 @mirnaliniravi @SonyMusicSouth @proyuvraaj
— A.R.Rahman (@arrahman) July 4, 2022
Also read: ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം; ‘സീതാരാമം’ സിനിമയിലെ മനോഹര ഗാനമിതാ
ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിന്റെ (Sita Ramam) ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി. വിനായക് ശശികുമാറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. ദുൽഖർ സൽമാനും (Dulquer Salmaan) ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.
വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന ‘സീതാരാമം’, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡിയായി മൃണാൽ തക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.
തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. പി.എസ്. വിനോദാണ് ഛായാഗ്രഹണം. ഛായാഗ്രഹണ സഹായം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.
അഭിനേതാക്കൾ: ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ.
Summary: New song from the movie Cobra starring Vikram is here
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.