• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യേ ദോസ്തീ... ജന്മദിനത്തിൽ അർബാസ് ഖാനൊപ്പം പാട്ട് പാടി മോഹൻലാൽ

Arbaaz Khan's Singing Skills in Birthday Karaoke Session with Mohanlal will Surprise You | ഹിന്ദി പാട്ടുകളുമായി അർബാസ് ഖാന്റെ ജന്മദിനത്തിൽ മോഹൻലാൽ

news18-malayalam
Updated: August 5, 2019, 3:17 PM IST
യേ ദോസ്തീ... ജന്മദിനത്തിൽ അർബാസ് ഖാനൊപ്പം പാട്ട് പാടി മോഹൻലാൽ
അർബാസ് ഖാനും മോഹൻലാലും സംഘവും
news18-malayalam
Updated: August 5, 2019, 3:17 PM IST
മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് ബോളിവുഡ് താരം അർബാസ് ഖാൻ. ഓഗസ്റ്റ് 4ന് ലോകം മുഴുവൻ സൗഹൃദ ദിനം ആഘോഷിച്ചപ്പോൾ ഒരപൂർവ സൗഹൃദത്തിന്റെ വീഡിയോയുമായി അർബാസ് ഇൻസ്റ്റാഗ്രാമിൽ എത്തി. യേ ദോസ്തി... എന്ന അനശ്വര ഹിന്ദി ഗാനം പാടി അർബാസിനൊപ്പം ഒരാൾ. മറ്റാരുമല്ല, മോഹൻലാൽ. അന്ന് സൗഹൃദ ദിനം മാത്രമായിരുന്നില്ല, അർബാസിന്റെ പിറന്നാൾ കൂടി ആയിരുന്നു.

ഗിറ്റാറിസ്റ്റിനൊപ്പം കരോക്കെ പാടുന്ന മോഹൻലാലും അർബാസുമാണ് ഈ വിഡിയോയിൽ. അർബാസ് പാടുമ്പോൾ ചിലയിടത്തു മൂളിപ്പാട്ട് പാടി മോഹൻലാൽ ഒപ്പം കൂടും. ഒന്നിൽ കൂടുതൽ ഗാനങ്ങൾ ഇവർ ഇത്തരത്തിൽ പാടുന്നുണ്ട്. രൂപ് തേരാ മസ്താന... പാടിയാണ് ഈ വീഡിയോ സീരീസ് അവസാനിക്കുന്നത്.




 




View this post on Instagram




 

#karaokenight #birthdaycelebration #singingmood #mohanlalsir #legend #bigbrothermovie #funtime #oldmelodies


A post shared by Arbaaz Khan (@arbaazkhanofficial) on






2013-ല്‍ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റില്‍മാനു ശേഷം സംവിധായകൻ സിദ്ദിഖും മോഹന്‍ലാലും ഒത്തുചേരുന്ന ചിത്രമാണ് ബിഗ് ബ്രദർ. വിയറ്റ്‌നാം കോളനിയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.

മോഹന്‍ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച മറ്റു വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

First published: August 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...