• HOME
  • »
  • NEWS
  • »
  • film
  • »
  • കാളിദാസ് ചിത്രം അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് ആരംഭിച്ചു

കാളിദാസ് ചിത്രം അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് ആരംഭിച്ചു

  • Share this:
    കാളിദാസ് ജയറാമിനെ നായകനാക്കി ആട് ചിത്രങ്ങളുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് അണിയിച്ചൊരുക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിനു തുടക്കമായി. കാളിദാസിന്റെ നാലാമത് മലയാള ചലച്ചിത്രമാണിത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഇരിങ്ങാലക്കുടയിലാണ് ചിത്രീകരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രമാണിത്.



    ആട് 2ന്റെ വിജയ ശേഷം, മിഥുൻ സംവിധായകനാവുന്ന ചിത്രങ്ങളിലൊന്നാണ് ഇത്. ആട് മൂന്നാം ഭാഗം, ജയസൂര്യ നായകനാവുന്ന ടർബോ പീറ്റർ എന്നിവയാണ് മറ്റു ചിത്രങ്ങൾ. തിയേറ്റർ റിലീസിന് ശേഷം ജനപ്രീതി നേടിയ ചിത്രമാണ് ജയസൂര്യയുടെ ആടൊരു ഭീകര ജീവിയാണ്. ആട് രണ്ടിന്റെ തിയേറ്റർ വിജയത്തിന് ശേഷം റീ-റിലീസ് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ആട് 1.

    കാളിദാസിന്റെ ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസ് റൗഡി ചിത്രീകരണം പൂർത്തിയായിരുന്നു. സന്തോഷ് ശിവൻ സംവിധാനം നിർവഹിച്ചു മഞ്ജു വാര്യർ നായികയാവുന്നതാണ് മറ്റൊരു ചിത്രമായ ജാക്ക് ആൻഡ് ജിൽ. പൂമരമാണ് കാളിദാസിന്റെ നായക വേഷത്തിലെ ആദ്യ മലയാള ചിത്രം. അശോകന്‍ ചെരുവിലിന്റെ ചെറുകഥ അടിസ്ഥാനമാക്കിയാണു ജോണ്‍ മന്ത്രിക്കലും സംവിധായകനും ചേർന്നു അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന്റെ തിരക്കഥ ഒരുക്കുന്നത്‌. എഴുത്തുകാരന്റേതായി കാട്ടൂർക്കടവിലെ ക്രൂരകൃത്യമെന്ന പുസ്തകം ഇറങ്ങിയിട്ടുണ്ട്. രണധീവേയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദര്‍.

    First published: