ബ്രസീൽ ഫാൻസുമായി അർജന്റീന ഫാൻസ്‌ രണ്ടാം പോസ്റ്റർ

news18india
Updated: January 4, 2019, 9:12 AM IST
ബ്രസീൽ ഫാൻസുമായി അർജന്റീന ഫാൻസ്‌ രണ്ടാം പോസ്റ്റർ
  • Share this:
ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവ്വഹിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ മഞ്ഞപ്പട. ബ്രസീൽ ഫാൻസിന് ആഹ്ളാദിക്കാൻ വക തരുന്നതാണ് പോസ്റ്റർ. നായികയായ ഐശ്വര്യ ലക്ഷ്മിയാണ് പോസ്റ്ററിലെ താരം. ഫുട്ബോൾ ആരവങ്ങൾ ഏറ്റെടുക്കുന്നതാണ് ചിത്രം. നിലവിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.ആട് 2ന്റെ വിജയ ശേഷം, മിഥുൻ സംവിധായകനാവുന്ന ചിത്രങ്ങളിലൊന്നാണ് ഇത്. ആട് മൂന്നാം ഭാഗം, ജയസൂര്യ നായകനാവുന്ന ടർബോ പീറ്റർ എന്നിവയാണ് മറ്റു ചിത്രങ്ങൾ. തിയേറ്റർ റിലീസിന് ശേഷം ജനപ്രീതി നേടിയ ചിത്രമാണ് ജയസൂര്യയുടെ ആടൊരു ഭീകര ജീവിയാണ്. ആട് രണ്ടിന്റെ തിയേറ്റർ വിജയത്തിന് ശേഷം റീ-റിലീസ് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ആട് 1.

അശോകന്‍ ചെരുവിലിന്റെ ചെറുകഥ അടിസ്ഥാനമാക്കിയാണു ജോണ്‍ മന്ത്രിക്കലും സംവിധായകനും ചേർന്നു അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന്റെ തിരക്കഥ ഒരുക്കുന്നത്‌. എഴുത്തുകാരന്റേതായി കാട്ടൂർക്കടവിലെ ക്രൂരകൃത്യമെന്ന പുസ്തകം ഇറങ്ങിയിട്ടുണ്ട്. രണധീവേയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദര്‍. ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണിത്.

First published: January 4, 2019, 9:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading