നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രാത്രിയിൽ കൂളിംഗ് ഗ്ലാസ് ധരിച്ച കത്രീന കൈഫിനെ ട്രോൾ ചെയ്ത് അർജുൻ കപൂർ

  രാത്രിയിൽ കൂളിംഗ് ഗ്ലാസ് ധരിച്ച കത്രീന കൈഫിനെ ട്രോൾ ചെയ്ത് അർജുൻ കപൂർ

  Arjun Kapoor Trolls Katrina Kaif Again, This Time for Wearing Sunglasses at Night | അർജുൻ ട്രോൾ ചെയ്യാൻ കാരണം ഇതാണ്

  കത്രീന കൈഫ്

  കത്രീന കൈഫ്

  • Share this:
   ഒരു സിനിമാ നടി കൂളിംഗ് ഗ്ലാസ് വച്ചാൽ ഇത്ര പറയാൻ എന്തിരിക്കുന്നു, അല്ലെ? ഇങ്ങനെ സിമ്പിളായി കൂളിംഗ് ഗ്ലാസ് വയ്ക്കുന്ന യുവതികളെ ഡോണ്ട് യു ലൈക്ക് എന്നാവും പലരുടെയും ചോദ്യം. പക്ഷെ കത്രീന കൈഫ് കണ്ണട വച്ചതാണ് ഇവിടെ ചിരിപ്പൂരം ഒരുക്കിയത്. അത് കണ്ടുപിടിച്ചു കമന്റ് ചെയ്തത് അർജുൻ കപൂറും. സ്റ്റേജ് ഷോയ്ക്കിടെ കൂളിംഗ് ഗ്ലാസ് ധരിച്ചു ഡാൻസ് ചെയ്യുന്ന കത്രീനയുടെ ചിത്രത്തിന് താഴെയാണ് അർജുൻ കമന്റ് ചെയ്തിരിക്കുന്നത്.

   IIFA 2017 ന്യൂയോർക് എഡിഷനിലാണ് കത്രീന കൂളിംഗ് ഗ്ലാസ് ധരിച്ചു നൃത്തം ചെയ്തത്. അതിനിപ്പോ എന്താ എന്നല്ലേ? വച്ചത് രാത്രിയായിപ്പോയി, അത്രയും മാത്രമേ സംഭവിച്ചുള്ളൂ.
   സുഹൃത്തുക്കളുടെ പോസ്റ്റുകൾക്ക് രസകരമായ കമന്റ് ഇടുന്നതിൽ അർജുൻ കപൂർ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് കത്രീന പോസ്റ്റുമായി എത്തിയത്. ഈ പോസ്റ്റിന് ആദ്യം തന്നെ കമന്റു ചെയ്തവരിൽ ഒരാൾ അർജുൻ ആയിരുന്നു. "അത് രാവിലെ വയ്ക്കൂ, രാത്രിയിലല്ല. തെന്നി വീഴുന്നത് കാണാൻ ആഗ്രഹമില്ല പെൺകുട്ടീ." 13 മണിക്കൂറിനുള്ളിൽ രണ്ടായിരത്തിന് പുറത്തു പേർ ഈ കമന്റിന് മാത്രം ലൈക് ചെയ്‌തു.

   First published:
   )}