അർജുൻ റെഡ്‌ഡി തമിഴ് റീമേക്ക് ശരിയായില്ല, എന്താണ് നിർമാതാക്കളുടെ ഫ്യൂച്ചർ പ്ലാൻ?

വിജയ് ദേവരെക്കൊണ്ട, ശാലിനി പാണ്ഡെ എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രമായിരുന്നു അർജുൻ റെഡ്‌ഡി

വിജയ് ദേവരെക്കൊണ്ട, ശാലിനി പാണ്ഡെ എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രമായിരുന്നു അർജുൻ റെഡ്‌ഡി

വിജയ് ദേവരെക്കൊണ്ട, ശാലിനി പാണ്ഡെ എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രമായിരുന്നു അർജുൻ റെഡ്‌ഡി

 • Share this:
  തെലുങ്കിൽ സൂപ്പർ ഹിറ്റായ ചിത്രമാണ് അർജ്ജുൻ റെഡ്‌ഡി. ചിത്രം തമിഴിൽ റീമേക്ക് ചെയ്യുമ്പോൾ അർജുന്റെ മകൻ ധ്രുവ് നായകനായി ആണ് ആരംഭിച്ചത്. ധ്രുവിന്റെ സിനിമാപ്രവേശവും കൂടിയായിരുന്നു അർജുൻ റെഡ്‌ഡി തമിഴ് വേർഷൻ അഥവാ സംവിധായകൻ ബാലയുടെ 'വർമ്മ'. എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടെന്നാണ്. നിർമ്മാതാക്കൾക്ക് മുൻപിൽ സമർപ്പിച്ച ഫൈനൽ വേർഷനിൽ തൃപ്തരാവാതെ വർമ്മ ആദ്യം മുതലേ നിർമ്മിക്കാനാണ് പ്ലാൻ. വിജയ് ദേവരെക്കൊണ്ട, ശാലിനി പാണ്ഡെ എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രമായിരുന്നു അർജുൻ റെഡ്‌ഡി.

  Film review: പ്രപഞ്ചത്തിൽ നിന്നും അടർത്തിമാറ്റാനാവാതെ നയൻ

  മലയാളത്തിലും ചലച്ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള E4 എന്റെർറ്റൈന്മെന്റ്സ്, ബാലയുടെ ബി സ്റ്റുഡിയോസുമായി ചേർന്നാണ് വർമ്മ നിർമ്മിക്കാൻ മുന്നോട്ടു വന്നത്. അഭിപ്രായ ഭിന്നതയാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും, ചിത്രത്തിന്റെ പ്രവർത്തകർ വീണ്ടും ഒന്നിക്കുമോ എന്ന കാര്യം സംശയമാണ്. ധ്രുവ് തന്നെയാവും നായകൻ എന്ന് ഉറപ്പു പറയുമ്പോഴും, സംവിധായകനും, മറ്റു താരങ്ങളും ആരെന്നുള്ള വിവരം വഴിയേ അറിയിക്കാം എന്നാണ് നിർമ്മാതാക്കൾ നൽകുന്ന വിവരം. തെലുങ്കു പതിപ്പിന്റെ തനിമ ചോരാതെ തമിഴിൽ അവതരിപ്പിക്കും എന്നും പറയുന്നുണ്ട്. സേതു എന്ന തമിഴ് ചിത്രത്തിൽ, വിക്രമിനെ അവതരിപ്പിച്ചത് ബാലയാണ്.

  മേഘ ചൗധരി, ഈശ്വരി റാവു, റൈസ വിൽസൺ, ആകാശ് പ്രേംകുമാർ, സാന്ദ്ര ആമി എന്നിങ്ങനെ പുതുമുഖങ്ങൾ അനവധിയുണ്ടായിരുന്നു വർമ്മയിൽ. ഇവരിൽ ആരൊക്കെ ഇനി ഉണ്ടാവുമെന്നാണ് ചോദ്യം. ഫെബ്രുവരി 14 വാലെന്റൈൻസ് ദിനത്തിൽ വർമ്മ പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും, പിന്നീട് റിലീസ് മാറ്റി വച്ചു എന്ന് വാർത്ത വന്നിരുന്നു.

  First published:
  )}