• HOME
  • »
  • NEWS
  • »
  • film
  • »
  • ദിലീപ് ചിത്രം ജാക്ക് ഡാനിയേലിന്റെ ഷൂട്ടിങ്ങിനായി അർജുൻ സർജ എത്തി

ദിലീപ് ചിത്രം ജാക്ക് ഡാനിയേലിന്റെ ഷൂട്ടിങ്ങിനായി അർജുൻ സർജ എത്തി

Arjun Sarja joins the sets of Jack Daniel | മാർച്ച് മാസം ആയിരുന്നു ചിത്രത്തിന്റെ സ്വിച് ഓൺ ചടങ്ങ്

സെറ്റിലെത്തിയ അർജുനിനെ സ്വീകരിക്കുന്ന ദിലീപ്

സെറ്റിലെത്തിയ അർജുനിനെ സ്വീകരിക്കുന്ന ദിലീപ്

  • Share this:
    ദിലീപിനെ നായകനാക്കി എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേയേലിന്റെ ഷൂട്ടിങ്ങിനായി തെന്നിന്ത്യൻ താരം അർജുൻ സർജ്ജ എത്തി.അർജുൻ സർജയുടേത് ഒരു അതിഥി വേഷം ആയിരിക്കും. അർജുന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ജാക്ക് ഡാനിയേൽ. മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മറ്റൊരു ചിത്രമാണ്. നായിക അഞ്ചു കുര്യൻ. ഷൂട്ടിംഗ് പുരോഗമിക്കുന്നു. മാർച്ച് മാസം ആയിരുന്നു ചിത്രത്തിന്റെ സ്വിച് ഓൺ ചടങ്ങ്. കോടതി സമക്ഷം ബാലൻ വക്കീലാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സ്പീഡ് ട്രാക്ക് എന്ന ദിലീപ് ചിത്രം ജയസൂര്യയുടേതായിരുന്നു.

    ശുഭരാത്രി, പറക്കും പപ്പൻ, ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ, റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ്, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നിവയിൽ ദിലീപ് ഭാഗമാണ്. നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്. പ്രിയദർശൻ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് വാർത്തയുണ്ട്.

    First published: