ഡാര്‍ക്ക് ഫെയ്റ്റ് എത്തുന്നു; അര്‍ണോള്‍ഡ് ഷ്വാര്‍സനഗര്‍ മലയാളം 'പറയും'

Arnold Schwarzenegger returns with Dark Fate | സൂപ്പർ താരം അർണോൾഡ് സ്‌ക്വർസെനേഗർ ടെർമിനേറ്റർ സീരീസിലൂടെ തിരിച്ചു വരുന്നു

News18 Malayalam | news18-malayalam
Updated: October 14, 2019, 8:09 PM IST
ഡാര്‍ക്ക് ഫെയ്റ്റ് എത്തുന്നു; അര്‍ണോള്‍ഡ് ഷ്വാര്‍സനഗര്‍ മലയാളം 'പറയും'
ഡാർക്ക് ഫെയ്റ്റിൽ അർണോൾഡ് സ്‌ക്വർസെനേഗർ
  • Share this:
സൂപ്പർ താരം അർണോൾഡ് ഷ്വാര്‍സനഗര്‍ ടെർമിനേറ്റർ സീരീസിലൂടെ തിരിച്ചു വരുന്നു. അർണോൾഡ് ഷ്വാര്‍സനഗര്‍ 'ദ ടെർമിനേറ്റർ ' മറക്കാൻ പറ്റാത്തതാക്കി തീർക്കുകയും അത് അദ്ദേഹത്തെ ഒരു മെഗാസ്റ്റാർ ആക്കുകയും ചെയ്തു. അദ്ദേഹം തിരിച്ചു വരുന്നു വിഗ്രഹ സമാനമായ കഥാപാത്രമായി 'ജഡ്ജ്‌മെന്റ് ഡേ' യിൽ നിന്നും 'ഡാർക്ക്‌ ഫെയ്റ്റ്' എന്ന ഏറ്റവും ചിത്രത്തിലേക്ക്.

'ഡാർക്ക്‌ ഫെയ്റ്റ് "ഇതിനു മുമ്പ് കണ്ടിട്ടുള്ളതിനേക്കാള്‍ അമ്പരിപ്പിക്കുന്ന ദൃശ്യാനുഭവങ്ങളായിരിക്കും സമ്മാനിക്കുന്നത്. അർണോൾഡ് തന്റെ പുതിയ അവരോധിക്കലിനെക്കുറിച്ച് പറയുന്നു. എനിക്കു പറയാനുള്ളത് ഇത് മറ്റൊരു ടെർമിനേറ്റർ മൂവിയാണ്, തികച്ചും വ്യത്യസ്തമായ ഒരു കഥയിൽ. ഇതിൽ ജിം കാമറോണിന്റെ കയ്യൊപ്പുകൾ എല്ലായിടത്തുമുണ്ട്. അതുപോലെ ലിൻഡ ഹാമിൽട്ടന്റെയും. അതുകൊണ്ട് തന്നെ ഇതൊരു തരത്തിൽ പഴയ ടെർമിനേറ്ററിലേക്കുള്ള തിരിച്ചു പോക്കാണ്. എന്നാൽ ഇതിൽ ഇതുവരെയുണ്ടായിട്ടുള്ള ഏത് ടെർമിനേറ്ററിനെക്കാളും ആക്ഷൻ നിറഞ്ഞതാണ്. വളരെ അതുല്യവും അതിസാഹസികവുമായ ആക്ഷൻ. പിന്നെ ഇതിന്റെ വിഷ്വൽ ഇഫെക്ട്സ് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരിക്കും."

വീണ്ടും ലിൻഡയുടെയും ജിം ന്റെയും കൂടെ ഒന്നിച്ചപ്പോൾ അത് 1984 ലേക്ക് തിരിച്ചു കൊണ്ടു പോയോ എന്നുള്ള ചോദ്യത്തിനുത്തരം ഇതാണ്:

"84 എന്നു മാത്രം പറയാനാവില്ല. 84ന്റെയും 91 ന്റെയും ഒരു സങ്കലനം എന്നു പറയാം. എല്ലാവരുമൊത്ത് വീണ്ടും ഒന്നിച്ചു ജോലി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം, ശരിക്കും ഗംഭീരം എന്ന് തന്നെ പറയാം. ഞാനോർക്കുന്നു, സത്യത്തിൽ ഒരു മെഷിൻ ആയി ഞാനാദ്യമായാണ് അഭിനയിക്കുന്നത്, രസമായിരുന്നു, യുൾ ബ്രൈനെർ 'വെസ്റ്റ് വേൾഡിൽ' ചെയ്ത റോൾ ഞാൻ കണ്ടിട്ടുണ്ട്. വളരെ ശക്തവും വിശ്വസനീയവുമായ കഥാപാത്രം. ഞാനും അതുപോലെ ചെയ്യാനാണ് ആഗ്രഹിച്ചത്."

"ബ്രൈനെർ ആയിരുന്നു എന്റെ പ്രേരണ. അതുകൊണ്ട് ജിം കാമറോണിനെ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ ചോദിച്ചറിഞ്ഞു, എന്തൊക്കെയാണ് ആവശ്യമുള്ള സംഭവങ്ങൾ, ടെർമിനേറ്റർ എങ്ങനെയാണ് അഭിനയിക്കേണ്ടത്, പെരുമാറേണ്ടത്, പ്രവർത്തിക്കേണ്ടത് എന്നൊക്കെ. കാമറോൺ റോൾ വാഗ്ദാനം ചെയ്തു . സത്യത്തിൽ ഞാൻ അദ്ദേഹത്തെ കാണാൻ പോയത് 'റീസ്' എന്ന കഥാപാത്രമായി അഭിനയിക്കേണ്ടതിനെ കുറിച്ച് പറയാനാണ്. എന്നാൽ എനിക്കു ടെർമിനേറ്റർ നന്നായി ചെയ്യാൻ കഴിയുമെന്ന് ജിം തിരിച്ചറിഞ്ഞു."

നവംബര്‍ ഒന്നിന് 'ഡാർക്ക് ഫെയ്റ്റ്' ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ആറ് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്നു. നടൻ ടൊവിനോ തോമസാണ് ഈ ചിത്രത്തിന്റെ ട്രെയ്‌ലർ പ്രകാശിപ്പിച്ചത്.

First published: October 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading