ദിലീപിന്റെ ഷൂട്ടിംഗ് കാണാൻ പോയി ഉരുണ്ടു വീണ ആ കുട്ടി ദിലീപ് ചിത്രം സംവിധാനം ചെയ്തതിങ്ങനെ

news18india
Updated: April 9, 2019, 3:54 PM IST
ദിലീപിന്റെ ഷൂട്ടിംഗ് കാണാൻ പോയി ഉരുണ്ടു വീണ ആ കുട്ടി ദിലീപ് ചിത്രം സംവിധാനം ചെയ്തതിങ്ങനെ
ദിലീപ്, അരുൺ ഗോപി
  • Share this:
അന്നാട്ടിലെ ഏതൊരു കുട്ടിയേം പോലെയായിരുന്നു അയാളും. ഒരു കടുത്ത ദിലീപ് ആരാധകൻ, അങ്ങനെയിരിക്കെ ഒരു ദിവസം ആ വാർത്ത നാട്ടിലെങ്ങും പരന്നു. ഇടവ വെങ്കുളത്ത് ദിലീപ് ഷൂട്ടിങ്ങിനായെത്തുന്നു. സ്വന്തം നാട്ടിൽ എത്തിയ താരത്തെ കാണാനുള്ള വ്യഗ്രതയിൽ ഓടിപ്പാഞ്ഞു പോയി, ഉരുണ്ടു വീണു.  ആരാധനാ മൂർത്തികളെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്ന ട്രെൻഡ് ആണ് ഇപ്പോൾ മലയാള സിനിമയിൽ കേൾക്കുന്നത്. അത്തരമൊരു കഥയാണിതും. വർഷങ്ങൾക്കിപ്പുറം ആ കുട്ടി ആരാധിച്ച താരത്തെ വച്ചൊരു സിനിമ ചെയ്തു. ആ സംവിധായകൻ അരുൺ ഗോപി, ചിത്രം രാമലീല. ദിലീപ് ആരാധനയും സിനിമ സംവിധാനവും ഓർത്തെടുക്കുകയാണ് അരുൺ ഈ അഭിമുഖത്തിൽ.കുട്ടിക്കാലം മുതലേ ദിലീപേട്ടന്റെ ഫാനാണ്. ആരാധന കൂടി ഒരു പൊസിഷനിലെത്തിയപ്പോൾ ചെയ്യാനിടയായതാണ് ദിലീപും ഒത്തുള്ള സിനിമ. 90 കളിൽ കുട്ടിക്കാലം ഉണ്ടായിരുന്നവരെല്ലാം, ബാലരമയും മായാവിയും ആരാധിച്ചിരുന്ന പോലെ ദിലീപ് ഫാൻ ആവാൻ ഇടയുണ്ട്. അത്രയേറെ ചിരിപ്പിക്കുകയും, നല്ല നിമിഷങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് ദിലീപ്. അരുൺ പറയുന്നതിങ്ങനെ.

ലിസമ്മയുടെ വീട്, ഗോഡ് ഫോർ സെയിൽ പോലെ ഒരുപിടി മലയാള ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് അരുൺ ഗോപിയുടെ സിനിമാ ജീവിതത്തിനു തുടക്കം. ആദ്യ ദിനങ്ങളിലെ കഷ്ടപ്പാടുകളും അരുൺ ഗോപി വിവരിക്കുന്നുണ്ട്. രാമലീലക്ക് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്തു. ഐ.എം. വിജയൻറെ ജീവിത കഥ പറയുന്ന നിവിൻ പോളി ചിത്രവും അരുൺ പ്ലാൻ ചെയ്യുന്നുണ്ട്.

First published: April 9, 2019, 3:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading