• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അരുൺ കുമാർ അരവിന്ദന്റെ അടുത്ത ചിത്രത്തിൽ ആസിഫും ഫർഹാനും

news18
Updated: August 5, 2018, 1:04 PM IST
അരുൺ കുമാർ അരവിന്ദന്റെ അടുത്ത ചിത്രത്തിൽ ആസിഫും ഫർഹാനും
news18
Updated: August 5, 2018, 1:04 PM IST
എന്നും വേറിട്ട വഴിയില‌ൂടെ സഞ്ചരിക്കുന്ന സംവിധായകനാണ് അരുൺ കുമാർ അരവിന്ദൻ. ഇതുവരെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും പുതുമ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കാറ്റാണ് അരുൺ കുമാർ അരവിന്ദൻ സംവിധാനം ചെയ്ത ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മുരളി ഗോപി , ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആസിഫ് അലിയെ വീണ്ടും നായകനാക്കി അരുൺ കുമാർ അരവിന്ദൻ പുതിയ ചിത്രം ഒരുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിലും ആസിഫിനൊപ്പം ഉണ്ട്. മുരളി ഗോപിയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും വ്യക്തമായൊരു രാഷ്ട്രീയം അന്തർലീനമാണ്. അത്തരത്തിലൊരു ചിത്രവുമായിട്ടാകും അരുൺകുമാറിന്റെ വരവെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസിലൂടെയാണ് ഫർഹാൻ സിനിമയിലെത്തിയത്.
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍