കങ്കണ റാണട്ട് നായികയാവുന്ന ജയലളിതയുടെ ജീവിത ചിത്രം 'തലൈവി'യിൽ എം.ജി.ആറിന്റെ വേഷം കൈകാര്യം ചെയ്യുന്നത് അരവിന്ദ് സ്വാമിയാണ്. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എം.ജി.ആറിന്റെ ഫസ്റ്റ് ലുക് കണ്ട ശേഷം ആരാധകരുടെ അമ്പരപ്പ് മാറിയിട്ടില്ല.
നായകന് തന്റെ കഥാപാത്രവുമായി അത്രയേറെ രൂപസാദൃശ്യം ഉണ്ട്. പത്തു ലക്ഷത്തിലധികം പേർ കണ്ട വീഡിയോ യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിലുണ്ട്. രൂപത്തിൽ മാത്രമല്ല, അംഗവിക്ഷേപങ്ങളിലും അരവിന്ദ് സ്വാമി തനി എം.ജി.ആർ. തന്നെ.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാവും തലൈവി തിയേറ്ററുകളിലെത്തുക. എ. എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2020 ജൂൺ 26ന് റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയലളിതയാവാൻ വേണ്ടി കങ്കണ ഭാരതനാട്യം അഭ്യസിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arvind Swamy, J Jayalalitha, Jayalalitha biopic, Jayalalitha biopic Thalaivi, Kangana Ranaut