ഇന്റർഫേസ് /വാർത്ത /Film / കങ്കണ ജയലളിതയാവുമ്പോൾ എം.ജി.ആറായി അരവിന്ദ് സ്വാമി

കങ്കണ ജയലളിതയാവുമ്പോൾ എം.ജി.ആറായി അരവിന്ദ് സ്വാമി

Arvind Swamy to play MGR in Kangana Ranaut's Jayalalitha biopic | തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാവും തലൈവി തിയേറ്ററുകളിലെത്തുക

  • Share this:

    ഇക്കഴിഞ്ഞ പിറന്നാൾ ദിനത്തിലാണ് തമിഴ് നാടിന്റെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ നായികയായി കങ്കണ എത്തുമെന്ന് വാർത്തയുണ്ടായത്. നായികയുടെ പിറന്നാൾ ദിനത്തിൽ സംഗീത സംവിധായകൻ ജി.വി. പ്രകാശ് ആയിരുന്നു ട്വിറ്റർ വഴി വാർത്ത പുറത്തു വിട്ടത്. എ.എൽ. വിജയ് ആണ് 'തലൈവി' എന്ന് പേരുള്ള സിനിമയുടെ സംവിധാനം.

    എന്നാൽ ജയലളിതയുടെ കഥ പറയുമ്പോൾ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രമായ എം.ജി.ആർ. ആയി ആരെത്തുമെന്ന ചോദ്യം അവശേഷിച്ചു. അതിനുത്തരം തെന്നിന്ത്യൻ സിനിമയിൽ നിന്ന് തന്നെ ലഭിച്ചിരിക്കുന്നു. അരവിന്ദ് സ്വാമിയാണ് തലൈവിയിലെ എം.ജി.ആർ.

    തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാവും തലൈവി തിയേറ്ററുകളിലെത്തുക. മലയാളി നടി നിത്യ മേനോൻ ജയലളിതയാവുന്നൊരു ചിത്രം 'ദി അയൺ ലേഡി' തമിഴിൽ തയ്യാറാവുന്നുണ്ട്. എ. പ്രിയദർശിനി എന്ന വനിതാ സംവിധായകയുടേതാണ് ചിത്രം. മിസ്കിന്റെ സഹായിയായി തുടങ്ങിയ പ്രിയയുടെ കന്നി സംവിധാന സംരംഭമാണിത്.

    First published:

    Tags: Arvind Swamy, J Jayalalitha, Jayalalitha biopic, Jayalalitha biopic Thalaivi, Kangana Ranaut