• HOME
  • »
  • NEWS
  • »
  • film
  • »
  • പറഞ്ഞു തീർക്കാനാവാത്ത കഥ ബാക്കിയാക്കി നന്ദകുമാർ യാത്രയായി; വെള്ളിവെളിച്ചത്തിൽ ആ കഥയുമായി ഭാര്യ ആശ പ്രഭ എത്തുന്നു

പറഞ്ഞു തീർക്കാനാവാത്ത കഥ ബാക്കിയാക്കി നന്ദകുമാർ യാത്രയായി; വെള്ളിവെളിച്ചത്തിൽ ആ കഥയുമായി ഭാര്യ ആശ പ്രഭ എത്തുന്നു

Asha Prabha fulfils her deceased husband's dream in maiden movie | നവാഗത സംവിധായിക ആശ പ്രഭ സംവിധാനം ചെയ്ത ചിത്രമാണ് 'സിദ്ധാർത്ഥൻ എന്ന ഞാൻ'

ആശയും നന്ദകുമാറും

ആശയും നന്ദകുമാറും

  • Last Updated :
  • Share this:
    പെട്ടെന്നൊരു ദിവസം ആശയേയും മക്കളെയും തനിച്ചാക്കി നന്ദകുമാർ യാത്രയാകുമ്പോൾ, എല്ലാവരെയും പറഞ്ഞു കേൾപ്പിക്കാനുള്ള ഒരു കഥ ബാക്കിയുണ്ടായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആയിരുന്നു നന്ദകുമാറിന്റെ ജീവൻ കവർന്നത്. മൂന്നു വർഷങ്ങൾക്കിപ്പുറം ആ കഥ വെള്ളിവെളിച്ചത്തിൽ എത്തിക്കുകയാണ് ആശ പ്രഭ. നവാഗത സംവിധായിക ആശ പ്രഭ സംവിധാനം ചെയ്ത ചിത്രമാണ് 'സിദ്ധാർത്ഥൻ എന്ന ഞാൻ'. ചിത്രത്തിന്‍റെ കഥ നന്ദകുമാർ കാവിലിന്‍റേതാണ്. ഒരു നാട്ടിൻ പുറത്തുകാരന്‍റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.

    സിദ്ധാർത്ഥൻ എന്ന ഞാൻ പോസ്റ്റർ


    തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഴനൂൽക്കനവുകൾ, മാന്ത്രിക വീണ, യു കാൻ ഡു, ഏറനാടൻ പോരാളി, അവൻ എന്നീ ചിത്രങ്ങളൊരുക്കിയ നന്ദകുമാർ കാവിലിന്റെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഈ ചിത്രത്തിലൂടെ.

    പുതുമുഖമായ അതുല്യ പ്രമോദാണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, കലാഭവൻ ഹനീഫ, വിജയൻ കാരന്തൂർ , ശരത് കോവിലകം, നന്ദ കിഷോർ, വിനോദ് നിസാരി, രജീഷ്, പപ്പൻ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണൻ, ശാരദ, രുദ്ര കൃഷ്ണൻ, അനശ്വര പി അനിൽ , മഞ്ചു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാബു ജെയിംസാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മികച്ച ഛായാ​ഗ്രഹണത്തിന് ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. യശോദാ രാജ് മൂവീസിന്‍റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം മെയ് 17ന് തിയേറ്ററുകളിലെത്തും.

    First published: