• HOME
  • »
  • NEWS
  • »
  • film
  • »
  • Asha Sharath | ആശ ശരത്തിനൊപ്പം മകൾ ഉത്തര അഭിനയരംഗത്തേക്ക്

Asha Sharath | ആശ ശരത്തിനൊപ്പം മകൾ ഉത്തര അഭിനയരംഗത്തേക്ക്

ഉത്തര, കീർത്തന എന്നിവരാണ് ആശ ശരത്തിന്റെ മക്കൾ

ആശ ശരത്തും മകളും

ആശ ശരത്തും മകളും

  • Share this:
ആശ ശരത്തും (Asha Sharath) മകൾ ഉത്തര ശരത്തും (Uthara Sharath) ഒരുമിക്കുന്ന ചിത്രം ഖെദ്ദയുടെ ടീസർ പുറത്തിറങ്ങി. കൊച്ചി ദർബാർ ഹാളിൽ വെച്ചാണ് ചടങ്ങ് നിർവഹിച്ചത്. 'അമ്മ മകൾ ബന്ധത്തിലെ വൈകാരിക മുഹൂർത്തങ്ങളും അവിചാരിതമായി കുടുംബ ബന്ധങ്ങളിൽ സംഭിവിക്കുന്ന ചില വെല്ലുവിളികളുമൊക്കെയാണ് ചിത്രത്തിൻറെ ഇതിവൃത്തം.

ഉത്തര, കീർത്തന എന്നിവരാണ് ആശ ശരത്തിന്റെ മക്കൾ. ഇത്രയും നാൾ തനിക്കൊപ്പം നൃത്തം ചെയ്യാൻ മകൾ ഒപ്പമുണ്ടായിരുന്നു എന്ന് ആശ. ഇനി അഭിനയത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ആശ ശരത്തിൻറെ മകൾ ഉത്തര ശരത്ത് ആദ്യമായി ബിഗ് സ്‌ക്രീനിൽ എത്തുന്ന ചിത്രം കൂടിയാണ് ഖെദ്ധ.

ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ കെ.വി. അബ്ദുൽ നാസർ നിർമ്മിച്ച ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചത് മനോജ് കാനയാണ്.

ചടങ്ങിൽ മനോജ് കാന, ആശ ശരത്ത്, ഉത്തര ശരത്ത്, സ്വാസിക വിജയ്, ഗായത്രി സുരേഷ്, ലക്ഷ്മി ജനാർദ്ധനൻ, വിനു വിജയ്, അസ്സോസിയേറ്റ് ഡയറക്ടർ ഉമേഷ് അംബുജം, പി.ആർ.ഒ. മഞ്ജു ഗോപിനാഥ് തുടങ്ങി സിനിമാ രംഗത്തെ മറ്റു പ്രമുഖരും സംബന്ധിച്ചു. നവംബർ അവസാനത്തോടു കൂടി ചിത്രം പുറത്തിറങ്ങും.




Also read: Nivin Pauly in Padavettu | പ്രണയം കണ്ണുകളിലാണോ? നിവിൻ പോളിയുടെ 'പടവെട്ടിലെ' മഴപ്പാട്ട്

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ (Padavettu) 'മഴപ്പാട്ട്' പുറത്ത്. പ്രണയം തുളുമ്പുന്ന മഴപ്പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ഗോവിന്ദും ആനി ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സരിഗമയാണ് ചിത്രത്തിന്റെ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിവിന്റെയും നായികയായ അതിഥിയുടെയും കഥാപാത്രങ്ങളുടെ പ്രണയ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

കെബ ജെര്‍മിയ ആണ് ഗാനത്തിന്റെ ഗിത്താര്‍. ബാസ് നവീന്‍ കുമാര്‍, മിക്‌സ്ഡ് ആന്‍ഡ് മാസ്റ്റര്‍ഡ് അമിത് ബാല്‍ എന്നിവരാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'പടവെട്ട്'.

ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Summary: Asha Sharath and daughter Uthara Sharath to appear in a movie together. The film also marks the acting debut of Uthara, who is an active dancer
Published by:user_57
First published: