• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വൈറസുമായി ആഷിഖ് അബു; ഒപ്പം രാജീവ് രവിയും


Updated: September 3, 2018, 11:21 PM IST
വൈറസുമായി ആഷിഖ് അബു; ഒപ്പം രാജീവ് രവിയും

Updated: September 3, 2018, 11:21 PM IST
കൊച്ചി: മായാനദിക്ക് ശേഷം വമ്പൻ ചിത്രവുമായി ആഷിഖ് അബു വരുന്നു. സംവിധായകൻ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് വൈറസ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഷിഖ് അബു ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. രേവതി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടോവിനോ തോമസ്, പാർവതി, കാളിദാസ് ജയറാം, രമ്യാ നമ്പീശൻ, സൌബിൻ സാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളികളെയാകെ ഭീതിയിലാഴ്ത്തിയ നിപാ വൈറസ് ബാധയെ ഓർമപ്പെടുത്തുന്ന വിഖ്യാത ചിത്രം ഉൾപ്പടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ഇത് ചിത്രത്തിന്‍റെ ഇതിവൃത്തം സംബന്ധിച്ച സൂചന നൽകുന്നുണ്ട്.



ഒപിഎമ്മിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുഹ്സിനും സുഹാസും ഷറഫും ചേർന്നാണ്. സുഡാനി ഫ്രം നൈജീരിയയ്ക്കുശേഷം മുഹ്സിൻ തിരക്കഥ ഒരുക്കുന്ന ചിത്രമാണ്. ഛായാഗ്രഹണം നിർവിക്കുന്നത് രാജീവ് രവിയാണ്. സംഗീത സംവിധാനം സുഷിൻ ശ്യാമും എഡിറ്റിങ് സൈജു ശ്രീധരനും നിർവഹിക്കും. ചിത്രത്തിന്‍റെ പോസ്റ്റർ ആസിഫ് അലി ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

ചിത്രം അടുത്ത വർഷമാദ്യം പ്രദർശനത്തിനെത്തും.

Loading...
നിപാ വൈറസ് പടർന്നുപിടിച്ചപ്പോൾ സ്വന്തം ജീവൻപോലും നോക്കാതെ കർമനിരതയായി ഒടുവിൽ മരണത്തിന് കീഴടങ്ങിയ നഴ്സായ ലിനിയുടെ ഉൾപ്പടെ ജീവിതം മലയാളികൾക്ക് മറക്കാനാകാത്തതാണ്. അന്ന് ഭർത്താവിന് ലിനി എഴുതിയ ഹൃദ്യമായ കത്ത് ഏറെ വൈറലായിരുന്നു.

 



And it’s official 😌#basedonourtruestory


A post shared by Asif Ali (@asifali) on




First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍