ആസിഫ് അലിയും പാർവതിയും ഒന്നിക്കുന്ന ചിത്രം സിദ്ധാർഥ് ശിവ സംവിധാനം ചെയ്യും. ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ജോഡികളാവുന്ന ചിത്രമാകും ഇത്. മാർച്ച് മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. 2012ൽ സംവിധാനം ചെയ്ത 101 ചോദ്യങ്ങൾ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് സിദ്ധാർഥ്. നടനായി വന്ന് സംവിധായകനായി മാറുകയായിരുന്നു സിദ്ധാർഥ്. 2017ൽ പുറത്തിറങ്ങിയ നിവിൻ പോളിയുടെ സഖാവാണ് സിദ്ധാർഥ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്തു തിയേറ്ററിലെത്തിയ ചിത്രം.
ഇന്ദ്രജിത്തിനൊപ്പം പൂർണ്ണിമയുടെ തിരിച്ചുവരവ്
ടേക്കോഫിന് ശേഷം ആസിഫും, പാർവതിയും ഒന്നിച്ച ഉയരെയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന് ശേഷമായിരിക്കും ആസിഫും, പാർവതിയും മൂന്നാമതായി ഒന്നിക്കുന്ന സിദ്ധാർഥ് ശിവ ചിത്രത്തിൽ ഭാഗമാവുക. ഈ ചിത്രങ്ങൾ കൂടാതെ ആഷിക് അബു ഒരുക്കുന്ന വൈറസിലും പാർവതി മുഖ്യ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഉയരെയിൽ വളരെ നിർണ്ണായകമായ വേഷമാണ് പാർവതിക്ക്. ആസിഡ് ആക്രമണം അതിജീവിച്ച പല്ലവിയെന്ന പെൺകുട്ടിയായാണ് പാർവതി വേഷമിടുക.
ഈ വർഷം ആദ്യം പുറത്തിറങ്ങിയ ആസിഫ് ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആസിഫ് ആദ്യമായി വക്കീൽ വേഷം ചെയ്യുന്ന കക്ഷി അമ്മിണിപ്പിള്ള അധികം വൈകാതെ തിയേറ്ററുകളിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Asif ali, Asif Ali movie, Parvathy actor, Sidharth siva