'എല്ലാം ശരിയാകും' (Ellam Sheriyakum) എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി തലശ്ശേരി ബ്രണ്ണൻ കോളേജിൽ (Government Brennen College) ബൈക്കിൽ ചുറ്റിയടിച്ച് ആസിഫ് അലിയും (Asif Ali) രജിഷ വിജയനും (Rajisha Vijayan). നവംബർ 19ന് റിലീസാവുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്റെ ഭാഗമായി നായകൻ ആസിഫ് അലിയും, നായിക രജിഷ വിജയനും ഡയറക്ടർ ജിബു ജേക്കബും തിരക്കഥാകൃത്ത് ഷാരിസും തലശ്ശേരി ബ്രണ്ണൻ കോളേജിൽ എത്തി.
ഗംഭീര വരവേൽപ്പാണ് വിദ്യാർഥികൾ ഇവർക്ക് നൽകിയത്. തിയേറ്ററിൽ പോയി സിനിമ കാണേണ്ടേ എന്ന ആസിഫ് അലിയുടെ ചോദ്യത്തിന് ആവേശകരമായ മറുപടിയാണ് ക്യാമ്പസ് നൽകിയത്. പാട്ടു കൂടെ പാടിയിട്ടാണ് ആസിഫ് അലി അവിടെ നിന്നും മടങ്ങിയത്. കോളേജിലെ ആവേശോജ്വലമായ സ്വീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം:
സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഇരുനൂറാമത്തെ ചിത്രമാണ് 'എല്ലാം ശരിയാകും'.
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.
ഷാരിസ് മുഹമ്മദ് തിരക്കഥയും സംഭാഷണവും എഴുതുന്നു. ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- സൂരജ് ഇ.എസ്., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- ദിലീപ് നാഥ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, ഡിസൈന്‍- റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം,
സത്യം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്.
Summary: Asif Ali, Rajisha Vijayan and the crew of 'Ellam Sheriyakum' movie conducted a pre-release event at Government Brennen College at Dharmadam in Thalasseryഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.