വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എല്ലാം ശരിയാകും'. ആസിഫ്അലി, രജിഷ വിജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ്, നെബിൻ, ഷാൽബിന് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
രജിഷയുടെ ആദ്യ ചിത്രം അനുരാഗ കരിക്കിൻവെള്ളത്തിനു ശേഷം ആസിഫുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. രജിഷക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ഇത്. എലിസബത്ത്, അഭിലാഷ് എന്നിങ്ങനെയായിരുന്നു ഇവരുടെ കഥാപാത്രങ്ങൾ.
തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോൾ വർഗീസ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു. സംഗീതം: ഔസേപ്പച്ചൻ, എഡിറ്റര്‍: സൂരജ് ഇ.എസ്. വിതരണം: സെന്‍ട്രല്‍ പിക്ച്ചേഴ്സ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.