news18india
Updated: February 16, 2019, 4:26 PM IST
ആസിഫ് അലി
ഗവിയുടെ കഥ പറഞ്ഞ് മലയാളികളെ കൊതിപ്പിച്ച ഓർഡിനറിക്ക് ശേഷം സംവിധായകൻ സുഗീതിനൊപ്പം ആസിഫ് അലി വീണ്ടും ഒന്നിക്കുന്നു. പറന്ന് പറന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അമല പോൾ നായികയായെത്തും. ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നും സ്കൈ ഡൈവിങ്ങിനെ ചുറ്റിപ്പറ്റിയുള്ള കഥയാവും എന്നാണ് സൂചന. ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവർ തുല്യപ്രാധാന്യത്തോടെ അഭിനയിച്ച ചിത്രമായിരുന്നു ഓർഡിനറി. ചിത്രം പുറത്തു വന്നതോടുകൂടി, അധികം പരിചയമില്ലാതിരുന്ന പത്തനംതിട്ട ജില്ലയിലെ ഗവി എന്ന ദൃശ്യമനോഹരമായ സ്ഥലം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറി.

ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ആസിഫ് ചിത്രം ഹിറ്റായി മാറിയിരുന്നു. ആസിഫ് ആദ്യമായി വക്കീൽ വേഷത്തിലെത്തുന്ന കക്ഷി അമ്മിണിപ്പിള്ള റിലീസിന് തയ്യാറെടുക്കുകയാണ്. കൂടാതെ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അണ്ടർവേൾഡ്. ടൊവിനോ തോമസ്, പാർവതി എന്നിവർ ഒപ്പം വേഷമിടുന്ന ഉയരെ, ആഷിഖ് അബു സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രം വൈറസ്. മമ്മൂട്ടി ചിത്രം ഉണ്ട എന്നിവയും ഈ വർഷം ആസിഫിൽ നിന്നും പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ്.
First published:
February 16, 2019, 4:26 PM IST